നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. ഇന്ന് തീയേറ്ററുകളിൽ വളരെ വിജയകരമായി ചലച്ചിത്രം ഓടി കൊണ്ടിരിക്കുകയാണ്. ഇതുവരെ കണ്ടില്ലാത്ത മമ്മൂട്ടിയെയാണ് ഈ സിനിമയിൽ നിസാം അവതരിപ്പിച്ചതെന്ന് കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നു. സൈക്കോളജി ത്രില്ലെർ ഗണത്തിപ്പെടുത്താവുന്ന ഈ സിനിമയെ ബിസിനെസ്സ് മാൻ ലൂക്ക് ആന്റണിയുടെ കഥാപാത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്.മമ്മൂട്ടിയുടെ നിർമ്മാണ കമ്പനി കൂടിയായ മമ്മൂട്ടി കമ്പനി തന്നെയാണ് സിനിമ പൂർണമായും നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ ആസിഫ് അലിയും വന്ന് പോകുന്നുണ്ട്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, കോട്ടയം നസീർ തുടങ്ങിയ താരങ്ങളും മറ്റു കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.ഇപ്പോൾ ഇതാ പ്രേഷകൻ കുറിച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ നേടുന്നത്. അപ്നാസ് നൗഷാദ് കുറിച്ചതാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു പ്രതികാര കഥ പക്ഷേ മലയാള സിനിമയിൽ ഇതുവരെ പറഞ്ഞു പോകാത്ത വഴിയിലൂടെ ചിത്രീകരിക്കാൻ സാധിച്ചു. പൊതുവെ കൊറിയൻ സിനിമകളിൽ കണ്ടു വരുന്ന പ്രതികാര കഥകൾ ഇല്ലേ അമ്മാതിരി ഒരു ഐറ്റമാണ് ഇവിടെയുള്ളത്.

എന്നാൽ വയലൻസ് ഓവറായിട്ടില്ല എന്ന് തന്നെ പറയാം. സിനിമയിലെ ഏറ്റവും വലിയ സപ്റൈസ് ബിന്ദു പണിക്കരുടെ അഭിനയ പ്രകടനമായിരുന്നു. പുള്ളിക്കാരി ജഗദീഷുമായിട്ടുള്ള രംഗങ്ങൾ വേറെ ലെവലായിരുന്നു. പുള്ളിക്കാരി മാത്രമല്ല കോട്ടയം നസീർ, ഗ്രേസ് ആന്റണി തുടങ്ങിയവർ എല്ലാവരും മികച്ച പ്രകടനങ്ങളായിരുന്നു കാഴ്ച്ചവെച്ചത്. ഈയൊരു മിസ്റ്ററി മൂഡ് നിലനിർത്താൻ ബിജിഎം വഹിച്ച പങ്ക് ചെറുതല്ല. ദയവ് ചെയ്ത് അരിച്ചു പറക്കി റിവ്യൂസ് വായിക്കാൻ നിൽക്കരുത് എന്നായിരുന്നു കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോൺസ്റ്ററിന്റെ ആദ്യ പ്രേഷക പ്രതികരണം നോക്കാം

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന സിനിമ ഇന്ന് തീയേറ്ററുകളിൽ എത്തി കഴിഞ്ഞിരിക്കുകയാണ്.…

റോഷാക്കിൽ മമ്മൂട്ടിയെ കണ്ടിട്ട് പ്രായമായി വയ്യെന്ന് പോലെ തോന്നി ; വൈറലായി ഒരു സിനിമ പ്രേമിയുടെ കുറിപ്പ്

മമ്മൂട്ടി നിസാം ബഷീർ കൂട്ടുക്കെത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ ചലച്ചിത്രമായിരുന്നു റോഷാക്ക്. സിനിമ റിലീസിനു ശേഷം വളരെ…

ആ സമയത്ത് അദ്ദേഹം എന്നെ ചവിട്ടി ; ഷൂട്ടിങ് അനുഭവം വെളിപ്പെടുത്തി സഞ്ജു ശിവറാം

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് രോഷാക്ക്. കെട്ട്യോളാണ് മാലാഖയ്ക്ക് ശേഷം നിസാം…

പണത്തിനു വേണ്ടിയോ പ്രതിഫലത്തിനു വേണ്ടിയോ ഈ സിനിമയിൽ ആരും അഭിനയിച്ചിട്ടില്ല ; വെളിപ്പെടുത്തലുമായി നടൻ പാർത്ഥിപൻ

മണിരത്‌നം എന്ന സംവിധായകന്റെ സ്വപ്ന പ്രൊജക്റ്റായ പൊന്നിയിൻ സെൽവൻ തീയേറ്ററുകളിൽ വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. തമിഴ്…