മണിരത്‌നം എന്ന സംവിധായകന്റെ സ്വപ്ന പ്രൊജക്റ്റായ പൊന്നിയിൻ സെൽവൻ തീയേറ്ററുകളിൽ വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. തമിഴ് സിനിമ ലോകത്ത് അഭിമാനകരമായ കാര്യം തന്നെയാണ് ഇവ. ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയം രവി, പ്രകാശ് രാജ്, ജയറാം, ശരത്കുമാർ, തൃഷ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. ഇപ്പോൾ നടൻ പാർത്ഥിപൻ സിനിമയുടെ വിശേഷങ്ങൾ സിനിമ ലോകവുമായി പങ്കുവെച്ചിരിക്കുകയാണ്.ചിന്നുപഴുവെട്ടിയാർ എന്ന കഥാപാത്രത്തെയാണ് താരം കൈകാര്യം ചെയ്തത്. നോവലിൽ ഏറ്റവും പ്രധാന്യമേറിയ കഥാപാത്രമാണെങ്കിലും സിനിമയിൽ വേണ്ടത്ര സ്ക്രീൻ സ്പേസ് ഇല്ലാണെന്നാണ് പാർത്ഥിപൻ പറയുന്നത്. എന്നാൽ അതിനൊരു കുറവ് വരാതെ മികച്ച രീതിയിൽ ഒരുക്കാൻ സംവിധായകനു കഴിഞ്ഞു. ഒന്നും ചെറുതായി കാണരുത് എന്നാണ് ചിന്നപഴുവെട്ടിയാർ എന്ന കഥാപാത്രം തന്നെ പഠിപ്പിച്ചത് എന്ന് താരം തുറന്നു പറഞ്ഞു.മറ്റു. വലിയ താരങ്ങൾ ഉണ്ടായിട്ടും അതൊന്നും നോക്കാതെ തനിക്ക് ലഭിച്ച വേഷം വളരെ ഭംഗിയായി അവതരിപ്പിക്കാൻ നടന് സാധിച്ചു. ഈ കഥപാത്രത്തിലൂടെ പ്രേഷകർ കണ്ട എക്സ്പ്രഷൻ അഭിപ്രായത്തിലൂടെ മനസ്സിലായിയെന്ന് നടൻ കൂട്ടിചേർത്തു. തന്റെ സിനിമ ജീവിതത്തിൽ വലിയയൊരു ഭാഗ്യമായിട്ടാണ് നടൻ ഈ അവസരത്തെ നോക്കി കാണുന്നത്.
പണത്തിനായി ഈ ചലച്ചിത്രത്തിൽ ആരും അഭിനയിച്ചിട്ടില്ല. ഐശ്വര്യ റായ് ആണേലും കാർത്തി ആണേലും അവർ പുറത്ത് നിന്നും വാങ്ങുന്നതിനെക്കലും കുറഞ്ഞ പ്രതിഫലമാണ് ഈ സിനിമയിൽ നിന്നും വാങ്ങിയത്. പടം വന്ന ശേഷം തനിക്ക് തോന്നിയത് വാങ്ങിയ പ്രതിഫലം തിരിച്ചു നൽകണമെന്നാണ്. എന്നാൽ റിലീസായി സിനിമയിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ലഭിച്ച പ്രതിഫലം ചെറുതായി പോയോ എന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മലയാള സിനിമയിൽ കന്നഡ സിനിമയിലേക്ക് മോഹൻലാൽ എത്തുന്നു ; തന്റെ ഏറ്റവും പുതിയ കന്നഡ ചലച്ചിത്രം

മലയാളികളുടെ അഹങ്കാരമാണെന്ന് പറയാൻ കഴിയുന്ന അഭിനയതാവാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ…

“അയ്യോയോ എന്നെ കൊണ്ട് വയ്യ അങേരുടെ ചീത്ത വിളിച്ചു കേൾക്കാൻ” മമ്മൂക്കയോട് സംസാരിക്കാൻ പറഞ്ഞപ്പോൾ ലാൽ പറഞ്ഞത്

1990ൾ ജോഷിയുടെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ ചലച്ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ പ്രധാന…

ശ്രീനാഥ്‌ ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമ തീയേറ്ററുകളിലേക്ക്

ബിജിത്ത് ബാല സംവിധാനത്തിൽ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചലച്ചിത്രം…

ഇന്ന് മമ്മൂക്കയുടെ കൂടെ നിൽക്കുന്നവർ മിക്കവരും സോപ്പിട്ടാണ് ; മനസ്സ് തുറന്നു നിർമ്മാതാവ് എസ് ചന്ദ്രകുമാർ

പ്രൊഡക്ഷൻ കൺട്രോളർ ആയി തുടങ്ങി രണ്ട് മലയാള ചലച്ചിത്രങ്ങൾ നിർമ്മിച്ച അഭിനയതാവാണ് എസ് ചന്ദ്രകുമാർ. ഷാജി…