മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമകളിൽ കണ്ടത് വെച്ച് എക്കാലത്തെയും മികച്ച നടൻ എന്ന് തന്നെ പറയാം. വർഷങ്ങളായി മമ്മൂട്ടി പല സിനിമകളുടെ ഭാഗമാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലുണ് വ്യത്യസ്ത ഭാവത്തിലുലെത്തിയ താരത്തെ മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്. ഇന്ന് താരരാജാക്കമാരുടെ കൂട്ടത്തിൽ മമ്മൂട്ടിയുടെ സ്ഥാനം മുൻപന്തിയിലാണെന്ന് പറയാം.

ഇതിനൊടകം തന്നെ പല ഭാക്ഷകളിലും നിരവധി ചലച്ചിത്രങ്ങളാണ് സിനിമ പ്രേമികൾക്ക് സമ്മാനിച്ചത്. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. അവതാരികയായി എത്തുന്നത് മലയാളികളുടെ സ്വന്തം പേർളി മാണിയാണ്. ഒരു നടൻ എന്നതിലുപരി ഒരു വക്കീലും കൂടിയാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.

മമ്മൂക്ക ഇതുവരെ കേസ് വാദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ. “പണ്ട് സമയങ്ങളിൽ സൈക്കിളിൽ രണ്ട് പേർ പോയാൽ പോലീസ് പിടിക്കുമായിരുന്നു. അങ്ങനെ ഒരാളെ പോലീസ് പിടിക്കുകയും കേസിൽ നിന്നും രക്ഷപ്പെടാൻ കേസുമായി ആ വെക്തി മമ്മൂക്കയുടെ അരികെ എത്തുകയായിരുന്നു. എന്നാൽ ആ കേസ് മമ്മൂക്ക നിരസിച്ചില്ല.

കേസുമായി താരം കോടതിയിൽ വാദിക്കുകയും ആ വെക്തിയ്ക്ക് മൂന്ന് വർഷം തടവ് വാങ്ങിച്ചു കൊടുക്കാനും സാധിച്ചു. രണ്ട് പേരെ വെച്ച് പോയെന്ന് പറഞ്ഞാണ് കേസ് എടുത്തത്. എന്നാൽ മമ്മൂട്ടി വാദിച്ച് കഴിഞ്ഞപ്പോൾ മൂന്ന് പേർ വെച്ച് പോയെന്ന് പറഞ്ഞാണ് കോടതി ശിക്ഷ നൽകിയത്”. എന്തായാലും മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് തീയേറ്ററുകളിൽ നിറഞ്ഞാടുന്നത്.