പ്രഖ്യാപന ശേഷം മുതൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ വാർത്തകളിലും നിറഞ്ഞു നിൽക്കുന്ന ചലച്ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് മാലാഖയ്ക്ക് ശേഷം നിസാം ബഷീർ മമ്മൂട്ടിയെ വെച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. ഏറ്റവും ഒടുവിൽ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. വൻ ആഘോഷത്തോടെയാണ് മലയാളി പ്രേഷകർ സിനിമയെ ഏറ്റെടുത്തത്. മമ്മൂട്ടിയുടെ ലുക്കും, കഥാപാത്രങ്ങളും നല്ല തിയേറ്റർ അനുഭവമാണ് ലഭ്യമാക്കുന്നതെന്നാണ് സിനിമ കണ്ട് കഴിഞ്ഞവർ പറയുന്നത്.

ലോക സിനിമ വേദിയിൽ ഒരു ചിത്രം പ്രദർഷിപ്പിക്കാൻ അവസരം ലഭിച്ചാൽ അവിടെ റോഷാക്ക് റിലീസ് ചെയ്താൽ തീർച്ചയായും കൈയടി നേടുമെന്നാണ് സിനിമ കണ്ട് കഴിഞ്ഞ ഒരാൾ പറയുന്നത്. നിസാം ബഷീരുടെ മേക്കിങ് മികച്ചതാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതി പ്രേഷകനെ മുൾമുനയിൽ കൊണ്ടെത്തിക്കുന്ന ചലച്ചിത്രം,  മനോഹരമായ പ്ലോട്ട് ഡെവലപ്പ്മെന്റ്, സിനിമയിലെ ടെക്നിക്കൽ മികവ്, മിഥുന്റെ ബിജിഎം കിടിലൻ, സൗണ്ട് ഡിസൈൻ തുടങ്ങിയവ മികച്ചതാക്കാൻ സിനിമയിലെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മമ്മൂക്കയെ ഇതുപോലെ ഇതുവരെ കണ്ടിട്ടില്ല. മികച്ച പ്രകടനമായിരുന്നു എന്നാണ് ഒരു കൂട്ടം പ്രേഷകർ പറയുന്നത്. ഈ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്റണി എന്നാണ്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ ആസിഫ് അലി അതിഥി വേഷത്തിൽ പ്രേത്യേക്ഷപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. കൂടാതെ ഷറഫുദ്ധീൻ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, ബിന്ദു പണിക്കർ, മണി ഷൊർണുർ, ബാബു അന്നൂർ തുടങ്ങിയവരും മറ്റു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇന്ത്യയിൽ മാത്രമല്ല അങ്ങ് ശ്രിലങ്കയിലും ദുൽഖറിനു അനവധി ആരാധകരാണ്

പാൻ ഇന്ത്യ സൂപ്പർസ്റ്റാറായി അറിയപ്പെടുകയാണ് മലയാളികളുടെ അഭിമാനവും താരരാജാവായ മമ്മൂട്ടിയുടെ മകനും കൂടിയായ ദുൽഖർ സൽമാൻ.…

മമ്മൂക്കക്കും ലാലേട്ടനും ഇനി ഒരു നാഷണൽ അവാർഡോ ബെസ്റ്റ് ആക്ടർ കിട്ടില്ല, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

സിനിമയിൽ അനുദിനം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മാറി തുടങ്ങുന്ന സിനിമയെക്കുറിച്ച് ചിലർ പലതരത്തിലുള്ള…

ദിലീപ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ തമ്മനയും നീൽ നിതിൻ മുകേഷും

ജനപ്രിയ നായകൻ ദിലീപ് നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ…

പൊന്നിയിൻ സെൽവൻ സിനിമയിൽ മമ്മൂട്ടി എങ്ങനെയെത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മണിരത്നം

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വമ്പൻ പ്രൊജക്റ്റുകളിൽ ഒന്നായിരുന്നു മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന…