ഒടുവിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിസാം ബഷീർ സംവിധാനം ചെയ്തു മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി റോഷാക്ക് എന്ന ചലച്ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണത്തോടെ ചലച്ചിത്രം തീയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമയിൽ ഗ്രേസ് ആന്റണി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ താരം ചിത്രീകരണ സമയത്ത് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടിയായ ഗ്രേസ് ആന്റണി.മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ കൂടെ താൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ഈയൊരു നിമിഷവും വളരെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. കൂടുതൽ വേഷങ്ങൾ ചെയ്യാനും പ്രചോദനം നൽകാൻ ഒട്ടും മടി കാണിക്കാത്ത ഒരാളാണ് മമ്മൂട്ടി. ഇതേ മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് അഭിനയിക്കാൻ നിർദേശം നൽകിയത്. ഇതറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നുകയായിരുന്നു.കാരണം ഇത് എനിക്ക് വലിയയൊരു അംഗീകാരമായിട്ടാണ് കാണുന്നത്. ചിത്രീകരണ ഇടങ്ങളിൽ പുതിയ ആൾ എന്ന നിലയിൽ ആരും എന്നെ മാറ്റി നിർത്തിട്ടില്ല. ഏത് പ്രായക്കാരോടാന്നോ മമ്മൂക്ക അഭിനയിക്കുന്നത് ആ പ്രായക്കാരനായി മാറാൻ മമ്മൂക്ക പ്രേത്യേക കഴിവാണ്. ചുരുക്കി പറഞ്ഞാൽ വെള്ളം പോലെയാണ് മമ്മൂക്ക. ഏത് പ്രായത്തിലും ഒഴുകും. മമ്മൂക്കയെ കാണുമ്പോൾ എല്ലാവരും ഭയത്തോടെ ബഹുമാനത്തോടെ നിൽക്കുമ്പോൾ ഞാൻ എന്താ നിങ്ങളെ പിടിച്ചു തിന്നോ എന്ന് അദ്ദേഹം ചോദിക്കുമായിരുണു.നമ്മളെ നമ്മളുടെ ഇഷ്ടത്തിൽ അഭിനയിക്കാൻ വിടും. ഞാൻ ഇക്കയുടെ കൈ പിടിച്ചു വലിക്കുന്ന ഒരു രംഗമുണ്ട്. എന്നാൽ ഞാൻ മെല്ലെയാണ് ചെയ്യുന്നത്. അത് മനസ്സിലാക്കിയ മമ്മൂട്ടി “എന്റെ കൊച്ചേ നീ മുറുകെ പിടിച്ചു വലിച്ചോ” എന്ന് പറയും. ആ സമയത്ത് താൻ മമ്മൂക്കയ്ക്ക് വേദനിച്ചാലോ എന്ന പറയും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോൺസ്റ്ററിന്റെ ആദ്യ പ്രേഷക പ്രതികരണം നോക്കാം

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന സിനിമ ഇന്ന് തീയേറ്ററുകളിൽ എത്തി കഴിഞ്ഞിരിക്കുകയാണ്.…

അറ്റലി വിജയ് കൂട്ടുക്കെത്തിൽ പാൻ ഇന്ത്യ ചലച്ചിത്രം ഒരുങ്ങാൻ പോകുന്നു ; പുഷ്മ സിനിമയിലെ നിർമ്മാതാക്കൾ

ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ…

വിക്രം വേദയുടെ മലയാള പതിപ്പിൽ ആരൊക്കെയായിരിക്കും പ്രധാന കഥാപാത്രങ്ങളായി വരുന്നത്

തമിഴ് ഇൻഡസ്ട്രിയിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു വിക്രം വേദ. വിജയ് സേതുപതിയും ആർ മാധവനും തകർത്തു…

വിക്രം സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ താനില്ല എന്ന് പറയാനായിരുന്നു ഫോൺ എടുത്തത്

ലോകേഷ് കനകരാജ് ഉലകനായകൻ കമലഹാസൻ കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് വിക്രം. ഈ സിനിമ തിയേറ്ററുകളിൽ…