നടൻ ശ്രീനാഥ്‌ ഭാസിയെ വിലക്കിയതിൽ പ്രതികരിച്ചു രംഗത്തെത്തിയ മമ്മൂട്ടിയെ വിമർശിച്ചു കൊണ്ട് നടനും, നിർമ്മാതാവുമായ ജി സുരേഷ് കുമാർ. ആര് പറഞ്ഞാലും വൃത്തിക്കേട് കാണിച്ചവനെ സിനിമയിൽ നിന്നും വിലക്കും. ആരുടെയും അന്നം മുടക്കുന്നവരല്ല പകരം പലർക്കും അന്നം നൽകുന്നവരാണ് നിർമ്മാതാക്കൾ. മനോരമ ഓൺലൈനിലൂടെയാണ് സുരേഷ് കുമാർ വിമർശിച്ചത്. ഈയൊരു വിഷയത്തിൽ മമ്മൂട്ടി പൂർണമായി മനസ്സിലാക്കിയതിന് ശേഷമാണോ പ്രതികരിച്ചതെന്ന് എന്ന് തനിക്ക് സംശയമുണ്ട്.കാര്യങ്ങളൊക്കെ വെക്തമായി മനസ്സിലാക്കിയതിന് ശേഷമേ മമ്മൂട്ടി പോലെയുള്ള ഒരാൾ പ്രതികരിക്കാവു. മമ്മൂട്ടിയുടെ പ്രതികരണത്തിന്റെ പിന്നാലെ പല മാധ്യമങ്ങളും ഈ കാര്യം ചോദിച്ചു കൊണ്ട് അരികെ വന്നിരുന്നു. എന്നാൽ കാര്യങ്ങൾ നോക്കിട്ട് പറയാമെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. മമ്മൂട്ടിയോ മോഹൻലാലോ ആരും പറഞ്ഞാലും ഇത്തരം വിഷയങ്ങളിൽ തങ്ങൾ ശക്തമായി പ്രതികരിക്കും. അതുകൊണ്ട് തന്നെ ആരെയും ഭയപ്പെടുന്നില്ല. പണ്ട് തിലകൻ അടക്കം പല താരങ്ങളെയും അമ്മ സംഘടന വിലക്കിട്ടുണ്ട്. അന്ന് നിർമ്മാതാക്കളുടെ സംഘടന അതിനെതിരെ ശബ്ദം ഉയർത്തില്ല. അതുപോലെ അന്തസ്സുള്ള നിലപാടുകൾ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രെസ്സ് മീറ്റിംഗിലാണ് മമ്മൂട്ടി ശ്രീനാഥ്‌ ഭാസിയുടെ വിഷയത്തിൽ പ്രതികരിച്ചത്.ഒരു നടനെയും വിലക്കാൻ പാടില്ലന്ന് മമ്മൂട്ടി പറയുകയായിരുന്നു. വിലക്കിട്ടില്ല എന്നാണ് താൻ അറിഞ്ഞത്. ആരെയും ജോലിയിൽ നിന്നും വിലക്കാൻ പാടില്ലല്ലോ, നമ്മളെന്തിനാ മറ്റുള്ളവരുടെ അന്നം മുട്ടിക്കുന്നതെന്ന് നടൻ പറയുകയായിരുന്നു. എന്തായാലും ജി സുരേഷ് കുമാറിന്റെ വിമർശനത്തെ പിന്തുണച്ചും പിന്തുണയ്ക്കാതെ പലരും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ദളപതി വിജയ് സാർ ഒരു മികച്ച നടനാണ്, തുറന്നുപറഞ്ഞു ആമിർ ഖാൻ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്.…

ആറാട്ടിന്റെ വമ്പൻ വിജയത്തിന് ശേഷം ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ മമ്മൂട്ടി ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി.…

നടിമാർക്ക് ബുദ്ധി കുറവാണ് എന്നാണ് പലരുടെയും ധാരണ ; കാവ്യാമാധവൻ വാക്കുകൾ വൈറലാകുന്നു..

ബാലതാരമായി സിനിമയിലെത്തിയ പിന്നീട് മലയാളികളുടെ സ്വന്തം നായികയായി തുടരുന്ന താരമാണ് നടി കാവ്യാമാധവൻ. ഒട്ടനവധി സൂപ്പർ…

ശ്രീനാഥ് ഭാസി നായകനാകുന്ന പടച്ചോനെ ഇങ്ങള് കാത്തോളിയുടെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി നായകനായി…