ഇൻസ്റ്റാഗ്രാം റീൽസിൽ മിന്നും താരമായി നിൽക്കുന്ന ഒരു വ്യക്തിയാണ് പാലാ സജി. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷ കണക്കിന് ആരാധകരാണ് തനിക്കുള്ളത്. കേന്ദ്ര സർക്കാരുടെ സർവീസിൽ നിന്നും വിരമിച്ച ശേഷം താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോകൾ നിരന്തരമായി പോസ്റ്റ് ചെയുകയായിരുണു. ഏറ്റവും ഒടുവിൽ തന്റെ വീഡിയോകൾ വൈറലായി മാറുകയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലൂടെ മാത്രം പാലാ സജി നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.

ഇപ്പോൾ താരം അടുത്തിടെ അഭിമുഖത്തിൽ തന്റെ. ഏറ്റവും വലിയ ആഗ്രഹവും ബിഗ്ബോസ്സിൽ അവസരം ലഭിച്ചതിനെ കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ്. ബിഗ്ബോസ്സ് ഷോയിലേക്ക് എന്നെ പല തവണ അണിയറ പ്രവർത്തകർ വിളിച്ചതായിരുന്നു. കഴിഞ്ഞ സീസണിൽ എന്തായാലും എത്തണമെന്ന് പറഞ്ഞ് പരിപാടിയുടെ സംഘടന വിളിച്ചിരുന്നു.

പക്ഷേ പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അടുത്ത സീസണിൽ എന്തായാലും എത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ അടുത്തിടെ ഏഷ്യാനെറ്റ് ഒരു അവാർഡ് പരിപാടി നടത്തിയിരുന്നു. തന്നെയും ആ പരിപാടിയിലേkക്ക് ക്ഷണിക്കുകയും അവിടെ വെച്ച് തന്നെ ഇനി വരാൻ പോകുന്ന ബിഗ്ബോസ്സ് സീസണിൽ തീർച്ചയായും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് അദ്ദേഹം ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ഇതുവരെ ബിഗ്ബോസ്സിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഈ പരിപാടിയെ കുറിച്ചു തനിക്ക് നല്ല അഭിപ്രായമാണെന്നാണ് പാലാ സജി പറയുന്നത്. അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമ നടനാവുക എന്നതായിരുന്നു. തനിക്ക് എന്നും ഇഷ്ടപ്പെട്ട നടൻ ജയൻ ആണ്. ഇനി തന്റെ ലക്ഷ്യം അഭിനയ ജീവിതത്തിലേക്കുള്ളതാണെന്നാണ് പാലാ സജി പറയുന്നത്.