ടിവി ചന്ദ്രൻ സംവിധാനം ചെയ്ത് ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കിയ ചലച്ചിത്രമായിരുന്നു കഥാവേഷൻ. ഈ സിനിമ നിർമ്മിച്ചിരുന്നത് ദിലീപും, സഹോദരൻ അനൂപും ചേർന്നാണ്. എന്നാൽ വേണ്ടത്ര ജനശ്രെദ്ധ നേടാൻ കഴിഞ്ഞില്ല. ഗോപിനാഥ മേനോൻ എന്ന കഥാപാത്രത്തെയായിരുന്നു ദിലീപ് കൈകാര്യം ചെയ്തിരുന്നത്. ആ കഥാപാത്രം വേണ്ടത്ര നല്ല രീതിയിൽ ചെയ്യാൻ താരത്തിനു കഴിഞ്ഞില്ല. ഇപ്പോൾ ഇതാ ഈ സിനിമ പരാജയപ്പെടാനുള്ള കാരണം വെളുപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സതീഷ് പൊതുവാൾ.

താരങ്ങളെ തിരഞ്ഞെടുത്തതിലാണ് ആദ്യ കാരണമായി സംവിധായകൻ ചൂണ്ടി കാണിക്കുന്നത്. മറ്റൊരു നടന് വേണ്ടി ഒരുക്കിയ കഥാപാത്രത്തിലേക്ക് ദിലീപ് എത്തിപ്പെടുകയായിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

” സിനിമയുടെ തിരക്കഥ നേരത്തെ ഞാൻ വായിച്ചിരുന്നു. ആദ്യം മോഹൻലാലിനായിരുന്നു ഈ വേഷം ചെയ്യാൻ ചിന്തിച്ചത്. എന്നാൽ ലാൽ സാറിനെ വെച്ച് നടന്നില്ല. അദ്ദേഹത്തിനു ആ കഥാപാത്രം വളരെ യോജിതമായിരുന്നു. താൻ ഈ സിനിമയിൽ വർക്ക് ചെയ്തിരുന്നു. ഈ കാരണം ഞാൻ സംവിധായകൻ ടിവി ചന്ദ്രനോട് പറഞ്ഞിരുന്നു. വ്യത്യസ്തമായ ചലച്ചിത്രങ്ങൾ ചെയ്യുന്ന സംവിധായകനായിരുന്നു ചന്ദ്രൻ. അതുകൊണ്ട് തന്നെ പെട്ടെന്നൊരു നിർമ്മാതാവിനെ ലഭിക്കാൻ പ്രയാസമായിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് ദിലീപ് സിനിമ നിർമ്മിക്കാമെന്ന് പറയുന്നത്. കഥാവേഷന് സംഭവിച്ച അതേ സംഭവമായിരുന്നു അടൂർ സാറിന്റെ ചിത്രത്തിനു സംഭവിച്ചത്. ദിലീപിനെ വെച്ച് പിന്നെയും എന്നൊരു ചലച്ചിത്രം ഒരുക്കി. താരങ്ങളെ തിരഞ്ഞെടുക്കാൻ മിടുക്കനായിരുന്നു ചന്ദ്രൻ. നടൻ ഇന്ദ്രൻസിനു നല്ലൊരു വേഷം നൽകിയത് അദ്ദേഹമായിരുന്നു. എന്നാൽ തന്റെ ഈ സിനിമയ്ക്ക് എന്ത് അബദ്ധം പറ്റിയെന്ന് മനസിലാവുന്നില്ല”. എന്തായാലും സതീഷ് പൊതുവാളിന്റെ വെളിപ്പെടുത്തലുകൾ പ്രേഷകർ ഏറ്റെടുത്തിരിക്കുകയാണ്.