വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. യാതൊരു സിനിമ പാരമ്പര്യമില്ലാതെയാണ് അദ്ദേഹം അഭിനയ ജീവിതത്തിൽ കടന്നു വരുകയും തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുക്കുകയും ചെയ്തത്. ഇപ്പോൾ സെക്സ് എഡ്യൂക്കേഷനെ കുറിച്ച് ജയസൂര്യ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ നേടിയിരിക്കുന്നത്. ഈ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്.നമ്മളുടെ വീടുകളിൽ തന്നെ സെക്സ് എഡ്യൂക്കേഷൻ നൽകണമെന്നാണ് പറയുന്നത്. തന്റെ മകനുമായി താൻ വളരെ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. അവന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവൻ തുറന്നു പറയാറുണ്ട്. ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്ക് ഉണ്ടാവുന്ന സംശയം മാതാപിതാക്കളായ നമ്മൾ തന്നെ മാറ്റി കൊടുക്കണമെന്നാണ് ജയസൂര്യ പറയുന്നത്.ആൺ പെൺ വ്യത്യാസമില്ലാതെ ഇത്തരം കാര്യങ്ങൾ അവരുമായി തുറന്നു സംസാരിക്കണം. ചില വീട്ടുകാർക്ക് തന്റെ മക്കളോട് ഇത്തരം കാര്യങ്ങൾ തുറന്നു സംസാരിക്കാൻ തന്നെ മടിയാണ്. കുട്ടികൾക്ക് അവരുടെ സുഹൃത്തകളിൽ നിന്നും ലഭിക്കുന്ന അറിവ് മാത്രമേയുണ്ടാവുള്ളു. ചിലപ്പോൾ ആ അറിവ് തെറ്റാണെങ്കിലും ശരിയാണ് എന്ന ചിന്തയായിരിക്കും അവർക്കുണ്ടാവുക. കുട്ടികൾ ആയതുകൊണ്ട് വലിയ രീതിയിൽ തന്നെ അവരെ സ്വാധീനിക്കും.ചിലപ്പോൾ തെറ്റായ പാതയിലൂടെ വരെ അവരെ സഞ്ചരിക്കാൻ വഴിയൊരുക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വീട്ടിൽ നിന്നു തന്നെ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞാൽ വളരെ നല്ല കാര്യമാണ്. പണ്ടൊക്കെ വീടുകളിൽ നിന്ന് റൊമാന്റിക്ക് വീഡിയോകൾ കാണാൻ തന്നെ ഭയമായിരുന്നു. എന്നാൽ എന്റെ മകൻ എന്റെ മുന്നിലിരുന്നാണ് റൊമാന്റിക്ക് വീഡിയോകൾ കാണുന്നത്. ഇതുപോലെ പല കാര്യങ്ങളിലൂടെ അവനുമായി നല്ല സൗഹൃദമുണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിനക്കൊന്നും ഇങ്ങനെ കമന്റ്‌ നാണമില്ലേ സുഹൃത്തേ ; വൈശാഖ് പൊട്ടിത്തെറിച്ചു

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മോൺസ്റ്റർ. ഈ മാസം…

പല തവണ അടുത്തേക്ക് വരണ്ട എന്ന് പറഞ്ഞിട്ടും, അതൊന്നും കുഴപ്പില്ല എന്ന് പറഞ്ഞ് ലാലേട്ടൻ അടുത്ത് വരുകയായിരുന്നു ; തുറന്നു പറഞ്ഞു നടി ശാരി

മലയാളം അടക്കം തെനിന്ത്യൻ സിനിമകളിൽ നിറഞ്ഞാടി കൊണ്ടിരുന്ന അഭിനയത്രിയായിരുന്നു നടി ശാരി. എമ്പതുകളിൽ സിനിമയിലേക്കെത്തിയ താരം…

ദിലീപിന് നാട്ടിലും വീട്ടിലുണ്ടായ നല്ല പേര് തകർക്കുക എന്നതായിരുന്നു ആന്റണിയുടെ പ്ലാൻ

പ്രേഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്ന മമ്മൂട്ടി ചലച്ചിത്രമാണ് റോഷാക്ക്. ഓരോ കാണികളിലും മികച്ച പ്രതികരണമാണ് ഇതുവരെ…

ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നമില്ല ; ഇനി നിങ്ങളായിട്ട് ഒരു പ്രശ്നമിണ്ടാക്കാതെയിരുന്നാൽ മതി ; മമ്മൂട്ടി മാധ്യമ പ്രവർത്തകരോട്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…