വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചലച്ചിത്രമാണ് വരിശ്. സിനിമയെ കുറിച്ചുള്ള ഓരോ ചർച്ച വിഷയങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. എന്നാൽ നിലവിൽ നടി ഖുശ്ബു സിനിമയുടെ ഭാഗമാകുന്നുണ്ടോ എന്ന തരത്തിലുള്ള ചർച്ചകളാണ് ആരാധകർ ഏറ്റെടുക്കുന്നത്. പക്ഷേ ഇപ്പോൾ നടി താൻ വരിശ് സിനിമയുടെ ഭാഗമാകുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായിട്ടാണ് താരം മറുപടി പറഞ്ഞത്.കഴിഞ്ഞ ദിവസങ്ങളിൽ വരിശ് ചിത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങളുമായിട്ടുള്ള നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ താൻ സൈറ്റ് കാണാൻ വേണ്ടി മാത്രമാണ് പോയതെന്ന് നടി പറയുകയാണ്. ഒരു തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. അപ്പോളായിരുന്നു തന്റെ സമീപത്ത് തന്നെ വരിശ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. അതിന്റെ ഭാഗമായി വെറുതെ സന്ദർശിക്കാൻ പോയതാണെന്നാണ് താരം പറയുന്നത്.വരിശ് എന്ന സിനിമയുമായി സഹകരിക്കുന്നില്ല എന്നാണ് നടി പറഞ്ഞത്. വാഷി പൈഡപ്പള്ളിയാണ് വിജയയെ നായകനാക്കി വരിശ് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിജയയുടെ നായികയായി എത്തുന്നത് തെനിന്ത്യൻ സുന്ദരി രശ്മിക മന്ദനയാണ്. ശ്രീ വെങ്കടേശ്വര ക്രീയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചലച്ചിത്രം നിർമ്മിക്കുന്നത്.ദളപതി വിജയ്, രശ്മിക കൂടാതെ പ്രകാശ് രാജ്, ശരത് കുമാർ, ശ്യാം പ്രഭു, ജയസുധ, ശ്രീകാന്ത്, സംഗീത കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങളായി സിനിമയിൽ വേഷമിടുന്നത്. വരിശ് എന്ന ചലച്ചിത്രത്തിനു വേണ്ടി വമ്പൻ വരവേൽപ്പാണ് ആരാധകർ ഇപ്പോലെ ഒരുക്കി കൊണ്ടിരിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 ആണ് അടുത്തതായി വിജയ് അഭിനയിക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

റോഷാക്ക് സിനിമയെ കുറിച്ച് ഒരു പ്രേഷകൻ കുറിച്ചത് ഇങ്ങനെ

നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. ഇന്ന്…

കേസ് വാദിച്ച് മൂന്ന് വർഷം ശിക്ഷ വാങ്ങിച്ചു കൊടുത്ത വ്യക്തിയാണ് മമ്മൂട്ടി ; ശ്രീനിവാസന്റെ വെളിപ്പെടുത്തൽ ഹിറ്റാവുന്നു

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമകളിൽ കണ്ടത്…

സിം എടുക്കാനായി എത്തിയ നടി അന്ന രാജനെ ടെലികോം ജീവനക്കാരൻ സ്ഥാപനത്തിൽ പൂട്ടിയിട്ടു

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അന്ന രാജൻ. ആന്റണി പെപ്പെയുടെ തുടക്ക ചലച്ചിത്രമായ അങ്കമാലി…