കഴിഞ്ഞ ദിവസമായിരുന്നു സൈഫ് അലി ഖാൻ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ആദിപുരുഷ് എന്ന സിനിമയുടെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തത്. ടീസർ ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ നിന്നും നിരവധി ട്രോളുകളും, ആക്ഷേപവും ടീസർ ഏറ്റുവാങ്ങുകയാണ്. ഓം റൗട്ടാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ ടീസറിനെതിരെയുണ്ടായ ട്രോളുകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിരിക്കുകയാണ് സംവിധായകൻ ഓം റൗട്ട്.

ഇത്തരം ട്രോളുകൾ കാണുമ്പോൾ ഹൃദയം തകർന്നു പോകുന്നു എന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ തനിക്കതിൽ ആശ്ചര്യമില്ല. കാരണം ഈ ചിത്രം ഒരുക്കിരിക്കുന്നത് വലിയ സ്കെയിലുള്ള തീയേറ്ററുകൾക്കാണ്. അതുകൊണ്ട് തന്നെ ചെറിയ സ്ക്രീനായ മൊബൈൽ ഫോണിൽ കാണുമ്പോൾ അതിനൊത്ത പൂർണത ലഭിക്കില്ല. ട്രീഡിയിൽ കാണുമ്പോലെ അതിന്റെ മുഴുവൻ കാര്യങ്ങൾ മനസ്സിലാവുള്ളു.

നിയന്ത്രിക്കാൻ കഴിയാത്ത അന്തിരീക്ഷമാണ് ചുറ്റിനുമുള്ളത്. ഒരു ചോയ്സ് ഉണ്ടെങ്കിൽ ഇതിന്റെ ടീസർ ഒരിക്കൽ പോലും യൂട്യൂബിൽ റിലീസ് ചെയ്യില്ലായിരുന്നു. പക്ഷേ ഇതിന്റെ ആവശ്യം ഏറെ പ്രാധാന്യം നൽകുന്നത് കാലഘട്ടത്തിനാണ്. ഈ സിനിമയുടെ പല ഭാഗങ്ങളും പ്രേഷകരിലേക്ക് എത്തിക്കേണ്ടത് മറ്റൊരു ആവശ്യമാണ്. അതുക്കൊണ്ട് തന്നെ റിലീസ് ചെയ്യാതെയിരിക്കാൻ കഴിയില്ല.

ഇപ്പോൾ തന്റെ സിനിമക്കെതിരെ ഉണ്ടാവുന്ന വിമർശനങ്ങളിൽ താൻ ഒരിക്കലും തളർന്നു പോകില്ല. ഏകദേശം 500 കോടി രൂപ ചിലവാക്കി നിർമ്മിക്കുന്ന ചലച്ചിത്രമാണ് ആദിപുരുഷ്. ഈ തുകയിൽ നിന്നും 250 കോടിയോളം വിഎഫ്എക്സിനു ചിലവായി പോയെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. 120 കോടിയോളമാണ് പ്രഭാസിന്റെ തുകയായി വരുന്നത്. എന്തായാലും ടീസർ കണ്ടതോടെ വളരെ മോശകരമായ അഭിപ്രായങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്.