നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഉണ്ടായ വിവാദം. ഇപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തന്നെ അഭിമുഖം ചെയ്ത അവതാരികയോട് മോശമായി പെറുമാറി എന്ന കേസിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് വരെ ചെയ്തിരുന്നു. ശേഷം അവതാരികയുമായുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഒടുവിൽ അവതാരിക നടൻ മോശമായി പെരുമാറിയതിൽ ക്ഷമ ചോദിക്കുകയും പോലീസ് സ്റ്റേഷനിൽ നിന്നും നടനെതിരെയുള്ള കേസ് പിൻവലിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ ഈ ചർച്ചയ്ക്ക് ശേഷം നടനെ നിശ്ചിത കാലയളവിലേക്ക് സിനിമയിൽ നിന്നും മലയാള ചലച്ചിത്ര നിർമ്മാതാക്കൾ വിലക്കുകയായിരുന്നു. ഇതിനോടപ്പം തന്നെ ശ്രീനാഥ് ഭാസിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളുമായി സിനിമയുടെ അകത്ത് നിന്നും പുറത്ത് നിന്നും ഉണ്ടായി. എന്നാൽ ഇത്തരകാർക്ക് മറുപടിയുമായി താരം പോപ്പർ സ്റ്റോപ്പ് ചാനലിനു നൽകിയ അഭിമുഖത്തിലൂടെ നൽകിരിക്കുകയാണ്.

പലരും സത്യാവസ്ഥകൾ അറിയാതെയാണ് വാർത്തകർ നൽകുന്നതെന്ന് ആരോപണവുമായി ശ്രീനാഥ് ഭാസി പറയുന്നു. താൻ കഷ്ടപ്പെട്ട് തന്നെയാണ് ജോലി ചെയ്യുന്നതും, ഇനിയും തന്നെ കൊണ്ട് ആവുന്നത് പോലെ സിനിമയിൽ അഭിനയിക്കുമെന്ന് താരം വെക്തമാക്കി. ഇതൊന്നുമില്ലെങ്കിൽ താൻ വാർക്ക പണിക്ക് പോകുമെന്നാണ് പറയുന്നത്.

എന്നാൽ ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിരികയാണ് മലയാളത്തിലെ പ്രേശക്ത സംവിധായകൻ ഒമർ ലുലു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ ” സിനിമയിൽ നിന്നും വിലക്കിയാൽ വാർക്ക പണിക്ക് പോകും. ഈ വാർക്ക പണിയുടെ ബുധിമുട്ട് മോന് അറിയാമോ? ഒരു ദിവസം ആ ജോലിക്ക് പോകു, ഇന്നിട്ട് ഇമ്മാതിരി തള്ള് ഒക്കെ പോരെ?” എന്നാണ് ഒമർ ലുലു കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒമർ ലുലുവിന്റെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു.