പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലൂസിഫർ തെലുങ്കിൽ റീമേക്ക് ചെയ്ത ഗോഡ്ഫാദർ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ലൂസിഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രമായാണ് ഗോഡ്ഫാദറിൽ ചിരഞ്ജീവി എത്തുന്നത്. എന്നാൽ മലയാള ചിത്രം ലൂസിഫറിനെ കുറിച്ച് ചിരഞ്ജീവി പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ സിനിമയിൽ താൻ പൂർണനായി തൃപ്തനായിരുന്നില്ല അതിനാൽ തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നതെന്നും കഴിഞ്ഞദിവസം ചിരഞ്ജീവി പറഞ്ഞിരുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഗോഡ്ഫാദർ എന്നും ചിരഞ്ജീവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ബോറടിപ്പിക്കുന്ന ഒരു രംഗം പോലുമില്ലാതെ എൻഗേജിങ്ങായി ചെയ്തിട്ടുണ്ടെന്നും തീർച്ചയായും ഗോഡ്ഫാദർ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്നും ചിരഞ്ജീവി പറഞ്ഞു. നാഗാർജുനയുടെ ഗോസ്റ്റ് എന്ന ചിത്രവും ഗോഡ്ഫാദറിന് ഒപ്പമാണ് റിലീസ് ചെയ്യുന്നത്. എന്നാൽ നാഗാർജുനയുമായി മത്സരമില്ലെന്ന് പ്രസ് മീറ്റിൽ വെച്ച് ചിരഞ്ജീവി വ്യക്തമാക്കി.