രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. മള്‍ട്ടി സ്റ്റാര്‍ ചിത്രമായെത്തിയ സിനിമ അന്ന് വന്‍വിജയം നേടുകയും ചെയ്തിരുന്നു. ഹാസ്യത്തിനും പ്രണയത്തിനും നാടകീയതക്കും ഒരു പോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കിയ തിളക്കമാര്‍ന്ന ചിത്രമായിരുന്നു ഇത്.മലയാളത്തിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമ.അതുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളില്‍ നിന്ന് അല്പം മാറി സഞ്ചരിച്ച ഒരു പ്രമേയമായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന അതിമനോഹരമായ ഗാനങ്ങള്‍ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അതിഥി വേഷങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിന്റെ നിരഞ്ജന്‍. സമ്മര്‍ ഇന്‍ ബത്‌ലഹേമിനെ ആമിയേയും നിരഞ്ജനേയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മിനിറ്റുകള്‍ കൊണ്ട് സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. മഞ്ജു വാര്യരാണോ അതോ മറ്റുള്ളവരാണോ ആ പൂച്ചയെ അയച്ചതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആ ട്വിസ്റ്റ് നിലനിര്‍ത്തിയായിരുന്നു സിനിമ അവസാനിച്ചത്. ഈ ചോദ്യത്തിന് ഉത്തരം രണ്ടാം ഭാ​ഗത്ത് ഉണ്ടാകുമോ എന്നാണ് സിനിമാസ്വാദകർ ചോദിക്കുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ വന്നതിനു കാരണം താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അതിനിര്‍ണായകമായ നിരഞ്ജന്‍ എന്ന വേഷം ചെയ്യാന്‍ രജനികാന്ത്, കമല്‍ ഹാസന്‍ എന്നിവരെ പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ താനാണ് മോഹന്‍ലാല്‍ വേണം ഈ കഥാപാത്രം ചെയ്യാനെന്നും അദ്ദേഹത്തിന് മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞതെന്നും സുരേഷ് ഗോപി പറയുന്നു.

സിനിമ തമിഴില്‍ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. കുറച്ച് ഭാഗം ചിത്രീകരിച്ചിരുന്നു. പ്രഭു സാര്‍ വരാതിരുന്നതോടെയാണ് സിനിമ നിര്‍ത്തിവെച്ചത്. അതിന് ശേഷമായാണ് ഈ സിനിമ മലയാളത്തില്‍ ചെയ്യുകയാണന്നറിയിച്ചത്. ജയറാമും മഞ്ജുവാര്യരും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് എന്നെ അറിയിച്ചു. എന്നാല്‍ ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്നായിരുന്നു പറഞ്ഞത്. പിന്നെ സിബി മലയില്‍ കഥ കേള്‍ക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ കഥ കേട്ടു. ഈ ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ രഞ്ജിത്തിനോട് പറഞ്ഞത്, ഈ ചിത്രം ഇരുനൂറ് ദിവസം ഓടുമെന്നാണ്.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ്.സിനിമ ഇറങ്ങിയത് മുതൽ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകർ ചോദിച്ചിരുന്നു. ഒടുവിൽ ആ വമ്പൻ പ്രഖ്യാപനമെത്തിയിരിക്കുകയാണ്. സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗം വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആ കഥാപാത്രം ചെയ്യാൻ ജയറാം തയ്യാറായില്ല ; അങ്ങനെ സംഭവിച്ചെങ്കിൽ സിനിമയ്ക്ക് മറ്റൊരു ട്രാക്ക് കിട്ടുമായിരുന്നു

മലയാള സിനിമ മേഖലയിൽ നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ മോളിവുഡിനു വേണ്ടി സമ്മാനിച്ച അതുല്യ സംവിധായകനാണ് സിദ്ധിഖ്.…

പല കാര്യങ്ങളും അറിയാതെയാണ് അവർ പ്രതികരിക്കുന്നത്, നിത്യ മേനോനെതിരെ രൂക്ഷമായി പ്രതികരിച്ച് സന്തോഷ് വർക്കി

മോഹൻലാൽ നായകൻ ആയി എത്തിയ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടിന്റെ തിയേറ്റർ റെസ്പോൺസ് വീഡിയോ വഴി…

നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഡബ്ല്യൂ സി സി നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹൈകോടതി

മലയാള സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ…

മോഹൻലാൽ തന്റെ യൂത്ത് ടൈമിലും, 50 വയസിനു ശേഷവും ഒരു അത്ഭുതം തന്നെയാണ് : കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവിസ്മയം…