സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’.ആക്ഷന്‍ വേഷങ്ങള്‍ മാത്രമേ തനിക്കു ചേരൂ എന്ന ചില ചിന്താഗതികള്‍ക്കുമേല്‍ സുരേഷ് ഗോപിയുടെ കരിയരിലെ വ്യത്യസ്തമായ കഥപാത്രമാണ് മേ ഹൂം മൂസയിലെ ലാന്‍സ് നായ്ക് മുഹമ്മദ് മൂസ എന്ന പട്ടാളക്കാരന്‍.അതുകൊണ്ട് തന്നെ
പ്രഖ്യാപന സമയം മുതല്‍ വലിയ രീതിയിൽ ജനശ്രദ്ധനേടിയ ഒന്നായിരുന്നു.
ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയരാജ് ചിത്രം കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയനെ അവതരിപ്പിച്ച് ആ വര്‍ഷത്തെ സംസ്ഥാന-ദേശീയ അവാര്‍ഡ് നേടിയും, റാഫി മെക്കാര്‍ട്ടിന്റെ എക്കാലത്തെയും ഇന്‍ഡസ്ട്രി ഹിറ്റ് തെങ്കാശിപ്പട്ടത്തിലൂടെയും മനു അങ്കിളിലെ മിന്നല്‍ പ്രതാപിലൂടെയും തനിക്ക് തമാശയും വഴങ്ങുമെന്ന് തെളിയിച്ചതാണ് സുരേഷ് ഗോപി.

ഇപ്പോഴിതാ മേ ഹൂം മൂസ സിനിമയെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകളാണ് വൈറലാവുന്നത്. ദേശീയതയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് മേ ഹൂം മൂസ. ദേശീയതയുടേയും ദേശസ്‌നേഹത്തിന്റെയും പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ആരാണെന്ന് ചിത്രം തുറന്ന് കാണിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.മതചിന്തകള്‍ ഇല്ലാതെ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടവരാണ് എന്ന് കാണിച്ചു തരുന്ന സാഹോദര്യത്തിന്റെ സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. ദേശീയത, ദേശസ്‌നേഹം, ദേശവിരുദ്ധന്‍ എന്നൊക്കെ പറഞ്ഞ് വൃത്തിക്കെട്ട രാഷ്ട്രീയത്തിന് വേണ്ടി മുതലെടുപ്പ് നടത്തുന്നവരുണ്ട്. അതാരാണെന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകും. സിനിമ കണ്ടാല്‍ വ്യക്തമായിട്ട് മനസിലായിക്കോളും. ഇതൊന്നും ചര്‍ച്ചക്കോ ചിന്തയിലേക്ക് പോലും എടുക്കരുതെന്ന് മതചിന്തകള്‍ പൊളിച്ച് നമ്മളെല്ലാം ഒത്തുകൂടി സഹോദരങ്ങളായിട്ട് നില്‍ക്കണമെന്നും പറയുന്ന സിനിമയാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

വെള്ളിമൂങ്ങ എന്ന ആക്ഷേപഹാസ്യ ചിത്രം അവതരിപ്പിച്ച് പേരുകേട്ട ജിബു ജേക്കബിന്റെ മറ്റൊരു മികച്ച ചിത്രമെന്ന് മൂസയെ നിസംശയം പറയാം. ഒരുപാട് ഇമോഷന്‍ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രം കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.രൂപേഷ് റെയ്ന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. സി.ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബാംഗ്ലൂർ ഡേയ്‌സ് ഹിന്ദിയിൽ പാർവതിയുടെ റോളിൽ അനശ്വര, മറ്റൊരു സുപ്രധാന റോളിൽ പ്രിയ വാര്യർ?

അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ച്…

വീണ്ടും നൂറ്‌ കോടി ക്ലബ്ബിൽ ഇടംപിടിച്ച് സൂപ്പർസ്റ്റാർ ശിവകാർത്തികേയൻ ചിത്രം, ചരിത്ര വിജയമായി ഡോൺ

ശിവകാർത്തികേയനെ നായകൻ ആക്കി നവാഗതനായ സിബി ചക്രവർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്ത് മെയ്‌ 13…

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു ദളപതി വിജയിയുടെ ലേറ്റസ്റ്റ് ഫോട്ടോ

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു സൂപ്പർസ്റ്റാർ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി…

മാർവൽ സപൈdഡർമാൻ സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തിരുന്നു ; തുറന്നു പറഞ്ഞു ടൈഗർ ഷ്രോഫ്

മാർവലിന്റെ സ്പൈഡർമാൻ ഓഡിഷനിൽ പങ്കെടുത്തു എന്ന് ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ്. സപൈഡർമാന്റെ വേഷത്തിനു വേണ്ടിയായിരുന്നു…