മലയാളികളുടെ പ്രിയ നടനും, തിരക്കഥകൃത്തും, സംവിധായകനുമാണ് ശ്രീനിവാസൻ. ഇപ്പോൾ താരം രോഗബാധിതനായി ചികിത്സയിലും വിശ്രമത്തിലുമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടുന്നത് വിനീത് ശ്രീനിവാസന്റെ വിവാഹുമായി ബന്ധപ്പെട്ട ഒരു കഥയാണ്. 1984ലായിരുന്നു ശ്രീനിവാസന്റെ വിവാഹം. പണ്ടൊരിക്കൽ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ. ആരെയും ക്ഷണിക്കുന്നില്ല രജിസ്റ്റർ ഓഫീസിൽ വെച്ചാണ് വിവാഹമെന്ന് നടൻ ശ്രീനിവാസൻ ഇന്നസന്റിനോട്‌ പറഞ്ഞു.ലോക്കഷനിൽ നിന്നും ഇറങ്ങാൻ നേരത്ത് അദ്ദേഹം കൈയിൽ പൊതി തന്നു. അതിൽ 400 രൂപ ഉണ്ടായിരുന്നു. അന്ന് 400 രൂപയ്ക്ക് നല്ല വിലയുണ്ട്. ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോൾ ഭാര്യയുടെ കൈകളിൽ കിടന്ന രണ്ട് വളകൾ വിറ്റുയെന്നായിരുന്നു ഇന്നസെന്റ് മറുപടി പറഞ്ഞത്. ആ പണം കൊണ്ട് വധുവിനുള്ള സാരീയും മറ്റ് സാധനങ്ങൾ വാങ്ങി.അതിരാത്രം എന്ന സിനിമയുടെ ലോക്കഷനിൽ വെച്ചായിരുന്നു മമ്മൂട്ടിയെ ക്ഷണിച്ചത്. മമ്മൂട്ടി താമസിക്കുന്ന മുറിയിൽ എനിക്കൊരു രണ്ടായിരം രൂപ വേണം, രജിസ്റ്റർ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ല എന്ന് പറഞ്ഞു. മമ്മൂട്ടി പറഞ്ഞ തുക നൽകുകയും കല്യാണത്തിനു ഞാനും വരാമെന്നും പറഞ്ഞു.അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു കല്യാണത്തിനു വരരുത്, വന്നു കഴിഞ്ഞാൽ കല്യാണം കലങ്ങുമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം വരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ആരും അറിയാതെ ചെയ്യാനാണ് തീരുമാനം. എന്നെ ഇവിടെ ആർക്കും അറിയില്ല. പക്ഷേ നിങ്ങൾ അങ്ങനെയല്ല അറിയപ്പെടുന്ന താരമാണ്. വന്നു കഴിഞ്ഞാൽ എല്ലാവരും അറിയും. അങ്ങനെയാണെൽ വരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഒടുവിൽ രജിസ്റ്റർ ഓഫീസിൽ വെച്ച് കല്യാണം കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ ആ ഇടിവെട്ട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു?

ഇന്ത്യൻ പട്ടാള സിനിമ പ്രേമികൾ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മേജർ…

പൊളിറ്റിക്സ് എനിക്ക് ഒരിക്കലും ഒരു എക്സൈറ്റ്മെന്റ് ആയിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിലുള്ള…

തമിഴകത്തിലെ തല അജിത്തും മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും കൈകോർക്കുന്നു, ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ…

പത്തിലേറെ ഭാഷകളിൽ പാൻ വേൾഡ് റിലീസ് ആയി സൂര്യ ചിത്രം ഒരുങ്ങുന്നു

തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യയെ നായകൻ ആക്കി സൂപ്പർഹിറ്റ് സംവിധായകൻ ശിവ ഒരുക്കുന്ന ചിത്രം…