മമ്മൂക്ക അവതരിപ്പിച്ച എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ തന്നെയാണ് അൻവർ റഷീദ് ഒരുക്കിയ രാജമാണിക്യം. അൻവർ റഷീദ് എന്ന സംവിധായകന്റെ ആദ്യ ചലച്ചിത്രം കൂടിയായിരുന്നു രാജമാണിക്യം. 2005ലായിരുന്നു സിനിമ പ്രേഷകരുടെ മുമ്പാകെ എത്തിയത്. ബെല്ലാരി രാജയായി മമ്മൂട്ടി തകർത്തു അഭിനയിക്കുകയായിരുന്നു. തിരുവനന്തപുരം ഭാക്ഷ ശൈലി ആ കഥാപാത്രത്തെ വ്യത്യസ്തമാക്കാൻ സഹായിച്ചു. മമ്മൂട്ടി എന്ന നടനെ കൊണ്ട് ഇത്തരം വേഷങ്ങളും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ആ സിനിമയിലൂടെ മമ്മൂക്ക തെളിയിച്ചിരുന്നു.

ആരാധകരുടെ ഏറെ നാളത്തെ സംശയമായിരുന്നു രാജമാണിക്യത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന്. അതിനുള്ള മറുപടിയായിട്ടാണ് താരം ആരാധകരുടെ മുന്നിലെത്തിയിരിക്കുന്നത്. രാജമാണിക്യത്തിന്റെ രണ്ടാം ഭാഗം എടുക്കാൻ കഴിയില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഈ സിനിമയുടെ രണ്ടാം ഭാഗമെടുക്കണമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ എന്ത് രണ്ടാം ഭാഗം എടുക്കാനാണ് എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്.

റോഷാക്ക് എന്നാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി യുഎഇയിൽ നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു ഈ കാര്യം മമ്മൂട്ടി വെളിപ്പെടുത്തിയത്. പുതിയ കഥാപാത്രങ്ങളാണ് സിനിമകൾക്ക് വേണ്ടതെന്നും പഴയ കഥാപാത്രങ്ങൾ വീണ്ടും കൊണ്ടു വന്നാൽ സിനിമയിൽ ഒത്തു ചേർന്നു പോകാൻ വളരെയധികം പ്രയാസമുള്ള കാര്യമാണെന്നും മമ്മൂട്ടി കൂട്ടിചേർത്തു.

കേരളത്തിലെ സിനിമ പ്രേമികളും മമ്മൂക്ക ആരാധകരും കാത്തിരിക്കുന്ന ഒരു സിനിമയാണ് നിസാം ബഷീറിന്റെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിലെത്താൻ പോകുന്ന റോഷാക്ക്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയാണ് ചലച്ചിത്രം നിർമ്മിക്കുന്നത്. അതുമാത്രല്ല മമ്മൂട്ടിയുടെ നിർമാണ കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചലച്ചിത്രം കൂടിയാണ് റോഷാക്ക്. അതുകൊണ്ട് തന്നെ സിനിമ നിരീക്ഷകരും പ്രേഷകരും ഏറെ പ്രതീക്ഷയാണ് നൽകിരിക്കുന്നത്.