സുരേഷ് ഗോപിയുടെ സാന്ത്വനത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മീന. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ അനവധി ആരാധകരാണ് മീനയ്ക്കുള്ളത്. രജനികാന്ത്, മോഹൻലാൽ, മമ്മൂട്ടി, ജയറാം, അജിത്ത്, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ താരരാജാക്കമാരുടെ നായികയായി അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു.

എന്നാൽ തന്റെ ഭർത്താവിന്റെ മരണമായിരുന്നു തനിക്ക് തീരാനഷ്ടമുണ്ടാക്കിയത്. ഏറ്റവും അവസാനമായി താരം മലയാളത്തിൽ അഭിനയിച്ചത് ബ്രോ ഡാഡിയായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ മീന പറഞ്ഞ വീഡിയോയാണ് ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. ഇനിയും തനിക്ക് മറച്ചുവെക്കാൻ കഴിയില്ല, എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നു അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് മീന വെക്തമാക്കുന്നത്.

ഞാൻ അസൂയയിലാണ്. ജീവിതത്തിലാദ്യമായി എനിക്ക് ഒരാളോട് അസൂയ തോന്നുന്നു. അത് ഐശ്വര്യ റായ് ബച്ചനോടാണ്. കാരണം പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ നന്ദിനിയായി അഭിനയിക്കാൻ അവസരം ലഭിച്ചത് അവർക്കായിരുന്നു. എന്റെ സ്വപ്ന കഥാപാത്രമായിരുന്നു അത്. ഇങ്ങനെയാണ് ഇൻസ്റ്റാഗ്രാമിൽ താരം കുറിച്ചിരിക്കുന്നത്. അതിനോടപ്പം തന്നെ സിനിമയ്ക്ക് ആശംസകളും താരം നേർന്നു.

സിനിമയിൽ നന്ദിനി എന്ന രാഞ്ജിയുടെ കഥാപാത്രത്തിലാണ് ഐശ്വര്യ റായ് എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് കോളിവുഡിലേക്ക് എത്തുന്നത്. 70 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത കൽക്കി കൃഷ്ണമൂർത്തി എന്ന വെക്തിയുടെ നോവലിൻ അടിസ്ഥാനമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കിരിക്കുന്നത്. മണിരത്‌നത്തിന്റെ ഏറെ നാളത്തെ സ്വപ്നം കൂടിയായിരുന്നു ഈ ചലച്ചിത്രം. സിനിമ വളരെ വിജയകരമായി തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബോക്സോഫീസിൽ കൊടുംങ്കാറ്റായി മാറി ദളപതി വിജയിയുടെ ബീസ്റ്റ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത്…

സ്പടികത്തോടും ലാലേട്ടനോടുമുള്ള സ്നേഹം തുറന്ന് പറഞ്ഞ് കാർത്തി

തമിഴ് യുവ താരം കാർത്തി നായകനായ ഏറ്റവും പുതിയ ചിത്രം വിരുമാൻ ഈ വരുന്ന വെള്ളിയാഴ്ച…

നടിപ്പിൻ നായകൻ സൂര്യ ഏഷ്യയിലെ ഏറ്റവും മികച്ച നടൻ, വൈറലായി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ്…

ഇതെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം, മമ്മുക്കയെ കണ്ട സന്തോഷം പങ്കുവെച്ച് തിങ്കളാഴ്ച നിശ്ചയത്തിലെ താരം

മമ്മുക്കയെ നേരിൽ കണ്ട സന്തോഷം പങ്ക് വെച്ച് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിൽ കുവൈറ്റ് വിജയൻ…