ട്വല്‍ത്ത് മാനിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് റാം. റാം മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.മോഹന്‍ലാലും ഇന്ദ്രജിത്തും ഒരുമിച്ചുള്ള റാമിലെ സ്റ്റില്‍സ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിരുന്നു.ദൃശ്യം 2 നു മുന്‍പേ പുറത്തെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങുകയും ജീത്തു മറ്റ് ചിത്രങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു.രണ്ട് ഭാഗങ്ങളിലായാണ് റാം റിലീസിനെത്തുക. വലിയ ക്യാന്‍വാസില്‍ റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ആയി ചിത്രം എത്തും. . മോഹന്‍ലാലിന്റെ നായികയായി തൃഷയാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ ഏറെ ശ്രദ്ധ നേടുന്നു.

ഇപ്പോഴിതാ ലൊക്കേഷനിലെ മറ്റ് ചില ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രങ്ങളെല്ലാം കണ്ടിട്ട് ഒരു ഹോളിവുഡ് ആക്ഷന്‍ സിനിമയാണെന്നാണ് തോന്നുന്നത്. മലയാളം സിനിമയ്ക്ക് ഒരു 300 കോടി ക്ലബ് പടം വരുന്നുണ്ടെന്നാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത്‌കൊണ്ട് ആരാധകര്‍ പറയുന്നത്.

പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രോയാണ് ചിത്രത്തിലെ സ്റ്റണ്ട് സീനുകള്‍ ഒരുക്കുന്നത്. ‘അവഞ്ചേഴ്സ്: ഏജ് ഓഫ് അള്‍ട്രോണ്‍’, ‘മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്സ്പ്രസ്’, ‘ദി ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്’ എന്നീ സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറാണ് പീറ്റര്‍.
എന്തായാലും പ്രേക്ഷകരും ആരാധകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി.
ജീത്തുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് റാം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മണിരത്‌നത്തിനു അറിയാം മലയാള നടന്മാരെ എങ്ങനെ ഉപയോഗിക്കണമെന്ന്, ഏറ്റവും വലിയ തെളിവ് പൊന്നിയിൻ സെൾവൽ ജയറാമിന്റെ വേഷം

ഒരുപാട് നാളത്തെ കാത്തിരിപ്പിനോടുവിൽ ബ്രപമാണ്ഡ തമിഴ് ചലച്ചിത്രമായ പൊന്നിയിൻ സെൽവൻ സിനിമ പ്രേഷകരുടെ മുന്നിലെത്തിരിക്കുകയാണ്. ഒരുപാട്…

വൃത്തിക്കേട് കാണിച്ചവനെ മമ്മൂട്ടിയെന്നല്ല ആരും പറഞ്ഞാലും സിനിമയിൽ നിന്നും വിലക്കും ; മമ്മൂട്ടിയെ വിമർശിച്ചു കൊണ്ട് ജി സുരേഷ് കുമാർ

നടൻ ശ്രീനാഥ്‌ ഭാസിയെ വിലക്കിയതിൽ പ്രതികരിച്ചു രംഗത്തെത്തിയ മമ്മൂട്ടിയെ വിമർശിച്ചു കൊണ്ട് നടനും, നിർമ്മാതാവുമായ ജി…

അവതാറിന്റെ കളക്ഷൻ റെക്കോർഡ് മറികടക്കാൻ മോഹൻലാൽ ചിത്രം? ഒന്നിക്കുന്നത് ഹോളിവുഡ് താരത്തിനൊപ്പം

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

സൂപ്പർസ്റ്റാർ വിജയ് ദേവർക്കൊണ്ടയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒന്നിക്കുന്നു

ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാള സിനിമയുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ…