മോഹൻലാൽ തകർത്തുഭിനയിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ ആരാധകരിൽ ഏറെ ആവേശമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ലൂസിഫറിനെക്കാളും മികച്ചതാക്കിയാണ് ഗോഡ്ഫാദർ ഒരുക്കിരിക്കുന്നതെന്ന് സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുന്ന ചിരഞ്ജീവി അവകാശപ്പെടുന്നു. ലൂസിഫർ സിനിമയിൽ ഞാൻ പൂർണമായി തൃപ്തിയായിരുന്നില്ല. എന്നാൽ ഇതിൽ അങ്ങനെയല്ല. കഥ നല്ല രീതിയിൽ മാറ്റങ്ങൾ വരുത്തിട്ടുണ്ട്.പ്രേഷകർക്ക് ബോറടിപ്പിക്കുന്ന ഒരു രംഗം പോലും ഈ സിനിമയില്ല എന്നതാണ് സത്യം. ഈ സിനിമ എല്ലാവരിലും തൃപ്തിപെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. പ്രെസ്സ് കൂടികാഴ്ച്ചയിൽ വെച്ചായിരുന്നു ചിരഞ്ജീവി തന്റെ മനസ്സു തുറന്നത്. കോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകനായ മോഹൻരാജയാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് തമ്പാനാണ്.മലയാള പതിപ്പിൽ മഞ്ജു വാരിയർ അവതരിപ്പിച്ച കഥപാത്രം ഗോഡ്ഫാദറിൽ കിയകാര്യം ചെയ്തിരിക്കുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയാണ്. പ്രിയദർശിനി എന്ന കഥാപാത്രത്തെ മഞ്ജു വാരിയറിനെക്കാളും മികച്ചതാക്കി കൈകാര്യം ചെയ്തോ എന്ന് അരിയാൻ വേണ്ടി പ്രേഷകർ കാത്തിരിക്കുകയാണ്. ലൂസിഫർ തെലുങ്കിൽ എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുമെന്ന് സംവിധായകനായ മോഹൻരാജ പറഞ്ഞിരുന്നു.തെലുങ്കിൽ വരുമ്പോൾ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥപാത്രത്തിന്റെ ഭൂതക്കാലത്തിനു ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയിദ് മസൂദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൽമാൻ ഖാനാണ്. എന്നാൽ തെലുങ്കിൽ ചില മാറ്റങ്ങൾ കാണാൻ സാധിക്കുമെന്നാണ് പറയുന്നത്. മലയാളത്തിൽ മാസ് ത്രില്ലെർ സിനിമയാണെങ്കിൽ തെലുങ്കിൽ സ്റ്റീഫൻ നെടുമ്പള്ളി കടന്നു പോകുന്നത് റൊമാന്റിക് ട്രാക്കിലൂടെയായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിക്രം വിജയ് ചിത്രത്തിൽ നിന്ന് കോപ്പി അടിച്ചത്, വൈറലായി വിജയ് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഉലക നായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് മൂന്നിന്…

കെ.ജി.എഫിനെ മലർത്തിയടിക്കാൻ ദളപതി വിജയ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

ബാലയ്യയുടെ നായികയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഹണി റോസ്

2005ൽ മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന…

വിക്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ, കയ്യടിച്ചു ആരാധകർ

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജൂൺ മൂന്നിന്…