കടുവയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ.ചിത്രത്തിൽ പൃഥ്‌വിരാജിന്റെ നായികാ കഥാപാത്രമായി എത്തുന്നത് അപര്‍ണ ബാലമുരളിയാണ്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു.അപര്‍ണ ബാലമുരളിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന പൃഥ്വിരാജാണ് ചിത്രത്തില്‍ വൈറ്റ് ഷര്‍ട്ടും മുട്ടുമാണ് പൃഥ്വിരാജിന്റെ വേഷം. ബ്ലാക്ക് ബോര്‍ഡറുള്ള ക്രീം കളര്‍ സാരിയാണ് അപര്‍ണ ധരിച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുമായി
എത്തിയിരിക്കുന്നത്. ‘ഈ ജോഡി കൊള്ളാമല്ലോ’ എന്ന് അഭിപ്രായമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നത്.

‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാപ്പയുടേതായി നേരത്തേ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജി. ആര്‍ ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെഫ്ക്ക യൂണിയനാണ് ചിത്രം അവതരിപ്പിക്കുന്നത്.ഉത്തരം എന്ന മലയാളം ചിത്രമാണ് അപര്ണയുടേതായി അടുത്ത് റിലീസിന് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇൻഡസ്ട്രി ഹിറ്റ് അടിച്ച് ആർ ആർ ആർ, മറികടന്നത് ബാഹുബലി രണ്ടിനെ

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…

പൃഥ്വിക്ക് സുപ്രിയയിൽ അഭിമാനിക്കാം

മലയാളികളുടെ പ്രിയ ജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. ഏതു പ്രതിസന്ധിയിലും താങ്കൾ സ്ഥാപിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇതുവരെയും…

മോഹൻലാൽ തന്റെ യൂത്ത് ടൈമിലും, 50 വയസിനു ശേഷവും ഒരു അത്ഭുതം തന്നെയാണ് : കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവിസ്മയം…

മോഹന്‍ലാലിന്റെ മോണ്‍സ്റ്റർ ഓണം റിലീസ്

പുലിമുരുകനുശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും ഒരുമിക്കുന്ന മോണ്‍സ്റ്റര്‍ ഓണത്തിന് തിയേറ്ററുകളിൽ എത്തും.ഒ.ടി.ടി റിലീസായി നിശ്ചയിച്ച ചിത്രം…