മലയാള സിനിമ പ്രേക്ഷകർക്ക് വളരെയധികം പരിചിതമായ രണ്ട് മുഖങ്ങളാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. സുഹൃത്ത് ബന്ധത്തിനുമപ്പുറം ഇരുവരുടെയും സാഹോദര്യബന്ധം ആണ് നമ്മെ അതിശയപ്പെടുത്തുന്നത്.മോഹൻലാൽ എന്ന മഹാനാടന്റെ ചിത്രങ്ങൾ മാത്രം ഒരുക്കി സ്വന്തമായി ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്താൻ സാധിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. തന്റെ ജീവിതത്തിലേക്ക് ലാൽസാർ കടന്നു വന്നില്ലായിരുന്നുവെങ്കിൽ താൻ ആരും ആകുമായിരുന്നില്ല എന്ന് പല അഭിമുഖങ്ങളിലും ആന്റണി പെരുമ്പാവൂർ പറഞ്ഞിട്ടുണ്ട്.മോഹൻലാൽ അഭിനയിച്ച 30-ലധികം മലയാള ചിത്രങ്ങൾ ഇതിനോടകം നിർമ്മിച്ചു.മലയാള ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും സജീവവും മുൻനിര പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നാണിപ്പോൾ ആശിർവാദ് സിനിമസ്.നരസിംഹം, രാവണപ്രഭു, നരന്‍, ബാബ കല്യാണി, അലിഭായ്, ഇവിടം സ്വര്‍ഗ്ഗമാണ്, പരദേശി, ആദി എന്നിവ നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. എന്നാൽ തനിക്ക് എന്നും ഇഷ്ടം മോഹൻലാൽ എന്ന നടനവിസ്മയത്തിന് ഡ്രൈവർ ജോലി ആണെന്നും അദ്ദേഹം പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്.
1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ആയിരുന്നു ആന്റണിയുടെ ജനനം. പിന്നീട് വിദ്യാഭ്യാസകാലഘട്ടം കഴിഞ്ഞപ്പോൾ തന്നെ പ്രിയപ്പെട്ട ജോലിയായ ഡ്രൈവിങ്ങിലേക്ക് ആന്റണി ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.ഒരു ജീപ്പും ആന്റണി ഓടിക്കുന്ന കാലഘട്ടമായിരുന്നു അത്.
1987ല്‍ മോഹന്‍ലാലിന്റെ പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം. ഷൂട്ടിംഗ് സെറ്റില്‍ താല്‍ക്കാലിക ഡ്രൈവറാകാനുള്ള അവസരം ആന്റണിക്ക് കിട്ടി. സെറ്റില്‍ മോഹന്‍ലാലിന്റെ കാറിന്റെ ഡ്രൈവിംഗ് സീറ്റാണ് ആന്റണിക്ക് കിട്ടിയത്. 22 ദിവസത്തോളം മോഹന്‍ലാലിന്റെ സാരഥിയായി. പണ്ടുമുതലേ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ആന്റണിക്ക് കിട്ടിയ ഇരട്ടി ഭാഗ്യമായിരുന്നു അത്.ആന്റണി മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുന്നത് മൂന്നാംമുറയുടെ ഷൂട്ടിംഗ് മുതലാണ്. അമ്പലമുഗളില്‍ മൂന്നാം മുറയുടെ ഷൂട്ടിംഗ് കാണാന്‍ എത്തിയതായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം, ആന്റണി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ആന്റണിയെ മോഹന്‍ലാല്‍ തിരിച്ചറിഞ്ഞു, കൈവീശിക്കാണിച്ചു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ അടുത്തുവിളിച്ചു. പിറ്റേദിവസം മുതല്‍ കാറുമായി വരാന്‍ പറഞ്ഞു. അങ്ങനെ വീണ്ടും ആന്റണി മോഹന്‍ലാലിന്റെ ഡ്രൈവറായി. ആ യാത്രകള്‍ക്കിടയിലാകണം, തന്നോടുള്ള ആന്റണിയുടെ കടുത്ത ആരാധനയും വിശ്വസ്തതയും മോഹന്‍ലാലിന് ബോധ്യമായത്. ആന്റണിയെ ത്നെ അദ്ഭുതപ്പെടുത്തി മോഹന്‍ലാല്‍ ആ ചോദ്യം ചോദിച്ചു. പോരുന്നോ കൂടെ. ആന്റണിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. ഒപ്പംകൂടി. പിന്നീട് മോഹന്‍ലാലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായി മാറി മലയാളസിനിമാ ലോകം അറിയുന്ന ആന്റണി പെരുമ്പാവൂരിലേക്കുള്ള വളര്‍ച്ചയായിരുന്നു സാധാരണക്കാരനായ ആ ഡ്രൈവറുടേത്.