12ത് മാനിനു ശേഷം മോഹൻലാൽ ജിത്തു ജോസഫ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് റാം. ദൃശ്യം രണ്ടാം ഭാഗത്തിനു മുന്നേ റിലീസ് ചെയ്യേണ്ടിയിരുന്ന ചലച്ചിത്രമായിരുന്നു റാം. എന്നാൽ കോവിഡ് സാഹചര്യങ്ങൾ മൂലം സിനിമയുടെ ചിത്രീകരണം മുടുങ്ങുകയും ജിത്തു മറ്റ് സിനിമകളിലേക്ക് ശ്രെദ്ധ നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിൽ റാം സിനിമയുടെ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.മോഹൻലാൽ ആയിരുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റാം എന്ന പ്രേശക്തമായ വാഹനനിർമ്മാതക്കളുടെ ക്ലാസ്സിക്ക് വാഹനത്തിന്റെ മുന്നിൽ നിന്നും പകർത്തിയ ചിത്രമായിരുന്നു ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ലോക്കഷനിൽ നിന്നും മറ്റ് ചില ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കണ്ടിട്ട് ഹോളിവുഡ് ആക്ഷൻ രംഗങ്ങളുണ്ടെന്ന് ഒരു കൂട്ടം ആരാധകർ പറയുന്നു.മലയാള സിനിമയുടെ പേരിൽ ഒരു 300 കോടി സിനിമ വരുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. തിയേറ്റർ ഇളക്കി മറിക്കാൻ എമ്പുരാൻ വരെ കാത്തിരിക്കണ്ട എന്നാണ് ചിലവർ വെക്തമാക്കുന്നത്. നല്ലൊരു സ്റ്റൈലിഷ് വേഷത്തിലാണ് ലാലേട്ടൻ ഈ സിനിമയിൽ എത്താൻ പോകുന്നത്. എന്തായാലും സിനിമ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്.ലണ്ടനിൽ 40 ദിവസമാണ് ചിത്രീകരണം. ശേഷം കേരളത്തിലെത്തി കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും ടുണീഷ്യയിലേക്ക് പുറപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. അഞ്ച് ദിവസമാണ് ടുണീയിലെ ചിത്രീകരണം. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ജിത്തുവാണ്. താരസുന്ദരി തൃഷയാണ് മോഹൻലാലിന്റെ നായികയായി സിനിമയിലെത്തുന്നത്. അതുമാത്രമല്ല വലിയയൊരു താരനിര തന്നെയാണ് സിനിമയിൽ ഉണ്ടാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മമ്മുക്ക രണ്ടും അല്ല, മൂന്നും കല്പിച്ചാണ്, വൈറലായി പ്രമുഖ നടന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമയുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി നിസാം ബഷീർ സംവിധാനം ചെയ്ത് കഴിഞ്ഞ…

ഈ അവസ്ഥയിലും ഒരു സി​ഗരറ്റ് കിട്ടിയാല്‍ ഞാന്‍‌ വലിക്കും എന്നും അത്രയ്ക്കും അഡിക്ഷനുണ്ട് ; ശ്രീനിവാസൻ

മലയാള സിനിമാ നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ.നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ…

എന്റെ അടുത്ത ചിത്രം ദളപതി വിജയും ഒത്ത് ; സൂരറൈ പോട്രുന്റെ സംവിധായക സുധ കൊങ്ങര

2008 ൽ കൃഷ്ണ ഭഗവാൻ അഭിനയിച്ച തെലുങ്ക് ചിത്രമായ ആന്ധ്ര അണ്ടഗഡുവിലൂടെ സുധ കൊങ്ങര അവർ…

ഇതുവരെ മലയാളത്തിൽ അധികം ചര്‍ച്ച ചെയ്യാത്ത ചിന്തയാണ് മോൺസ്റ്ററിനെ വേറിട്ടു നിർത്തുന്നത് ; കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ഒരു മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100…