മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് വാപ്പച്ചി മമ്മൂക്കയും മകൻ ദുൽഖർ സൽമാൻ ഒന്നിച്ചു അഭിനയിക്കുന്ന ചലച്ചിത്രം. ഏറെ നാളുകളായി ആരാധകർ ചോദിക്കുന്ന ചോദ്യമാണ്. ഇരുവരും ഒന്നിച്ചെത്താൻ കാണാൻ കൊതിക്കുന്ന ആരാധകർ കുറച്ചല്ല. റോഷാക്കിന്റെ യുഎഇ നടന്ന പ്രൊമോഷന്റെ ഭാഗമായി വാർത്തസമ്മേളനത്തിൽ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ മമ്മൂട്ടി ചോദിച്ചത് ഇങ്ങനെ ” ഒരുമിച്ചു ഒരു സിനിമയിൽ അഭിനയിച്ചാൽ മാത്രമാണോ വാപ്പയും മകനുമാവുള്ളു?

ഞാനും ദുൽഖരും ഒരുമിച്ച് ഒരു സിനിമയിൽ വന്ന് കഴിഞ്ഞാൽ അതിനെ കുറിച്ച് ആലോചിക്കാം എന്ന് മമ്മൂക്ക പറയുകയായിരുന്നു. ഇതുപോലെ സമാന ചോദ്യം ദുൽഖരും നിരവധി തവണ അഭിമുഖങ്ങളിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. സീതരാമിന്റെ ലോഞ്ചിങ് ഭാഗമായി ഇതേ ചോദ്യം കേട്ടപ്പോൾ ദുൽഖർ പറഞ്ഞത് ഇങ്ങനെ “അങ്ങനെ ചെയ്യന്നോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മമ്മൂട്ടിയാണ്.

അദ്ദേഹത്തിന്റെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുകയാണ്. വാപ്പച്ചിയോടപ്പം ഏത് ഭാക്ഷയിലുള്ള സിനിമയിൽ അഭിനയിക്കാൻ ഞാൻ തയ്യാറാണ്. ഇതിനെ കുറിച്ച് നിരവധി തവണ ഞാൻ വാപ്പച്ചിയുമായി സംസാരിച്ചിട്ടുണ്ടെന്നാണ്” ദുൽഖർ സൽമാൻ വെക്തമാക്കുന്നത്. എന്തായാലും ആരാധകരെ പോലെ വാപ്പച്ചിയും മകനും അദ്ദേഹത്തിന്റെ ഒരു വാക്കിന് വേണ്ടി ഏറെ കാത്തിരിപ്പിലാണ്.

അതേസമയം മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് ഒരു സിനിമയാണ് നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന റോഷാക്ക്. മമ്മൂക്കയുടെ നിർമാണ കമ്പനിയാണ് മമ്മൂട്ടി കമ്പനി തന്നെയാണ് ഈ സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. അതുമാത്രമല്ല മമ്മൂട്ടി കമ്പനി ഒരുക്കുന്ന രണ്ടാമത്തെ ചലച്ചിത്രം കൂടിയാണ് റോഷാക്ക്. കൂടാതെ മകന്റെ ചുപ്പ് തീയേറ്ററുകളിൽ വിജയകരമായി ഓടികൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടൻ അദ്ദേഹമാണ് ; ദിലീഷ് പോത്തൻ..

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചും, സെലിബ്രിറ്റി റോൾ മോഡലിനെക്കുറിച്ചും തുറന്നു…

തിയേറ്ററുകളിൽ വിസ്ഫോടനം തീർക്കാൻ മെഗാഹിറ്റ് ചിത്രം ഗാങ്സ്റ്ററിന് രണ്ടാം ഭാഗം വരുന്നു, വെളിപ്പെടുത്തി ആഷിക് അബു

ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം…

ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമയിലെ യുവ നടൻമാരിൽ ഏറെ ശ്രെദ്ദേയനായ ഒരാളാണ് മലയാളികൾ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന…

കാക്ക കാക്ക 2 ഇനി പ്രതീക്ഷിക്കാം എന്ന്ചലച്ചിത്രസംവിധായകനും നിർമ്മാതാവുമായ ഗൗതം വാസുദേവ് മേനോന്‍

പ്രശസ്ത ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവുമാണ് ഗൗതം വാസുദേവ് മേനോന്‍.2001 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ…