നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ .ഇണപിരിയാത്ത സുഹൃത്തുക്കളായ രണ്ടു യുവ വനിതാ പോലീസുകാരികളുടെ കഥ പറയുന്ന ചിത്രമാണിത് .എല്ലാ പ്രശ്നത്തിലും പരസ്പരം താങ്ങും തണലുമാകുന്ന രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളുമൊക്കെയാണ് lp പറയുന്നത്. ഇരുവരുടെയും സൗഹൃദം പ്രേക്ഷകരുടെയും ഉള്ളുതൊടുന്ന ഒന്നാണ്. ലഭിച്ച വേഷങ്ങള്‍ ദര്‍ശനയും വിന്‍സിയും മനോഹരമാക്കി.

ചിത്രം ഓ ടി ടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു.ഇന്ത്യയിൽ മനോരമ മാക്‌സും ഇന്ത്യക്ക് പുറത്ത് സിംപ്ലി സൗത്തുമാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്.
ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ സോളമൻ എന്ന അന്വേഷണ ഉദ്യോഗസ്ഥൻ ആയിട്ടാണ് ജോജു എത്തുന്നത്.കഥയുടെ രസച്ചരട് മുറിക്കാതെ മുന്നോട്ട് കൊണ്ടുപോവുന്നതില്‍ ജോജു ജോര്‍ജിന്റെ കഥാപാത്രത്തിന് വലിയൊരു റോള്‍ തന്നെയുണ്ട്.

പി.ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വളരെ ലളിതമായി പറഞ്ഞുപോയ കഥയിൽ നവാഗത നായികാനായകന്മാർ തങ്ങളുടെ ഭാഗം കുറ്റമറ്റതാക്കി.ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാസാഗർ ആണ്.ലാൽ ജോസന്റെ തിരിച്ചു വരവ് എന്ന് പറയാൻ പറ്റില്ലെങ്കിലും അത്യാവശ്യം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം തന്നെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇതുവരെ മോഹൻലാലിനു പോലും തകര്‍ക്കാന്‍ കഴിയാത്ത മമ്മൂട്ടിയുടെ സൂപ്പർ റെക്കോര്‍ഡ് ഇതാണ്

മലയാള സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള നടന്മ്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരിൽ ആർക്കാണ് ആരാധകർ കൂടുതൽ…

സൂര്യ ഇന്ത്യൻ ബോക്സോഫീസിന്റെ രാജാവാകാൻ കഴിയുന്ന താരം, വൈറലായി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള…

റിലീസിനൊരുങ്ങി ഗൗതം വാസുദേവ് മേനോൻ-വിക്രം ചിത്രം ധ്രുവനച്ചത്തിരം

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിലീസിനായി…

വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലാൽ ജോസ്, സോളമന്റെ തേനീച്ചകൾ നാളെ തിയേറ്ററുകളിലേക്ക്

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് ലാൽ ജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത…