കിരീടം സിനിമയിൽ മോഹൻലാലിനു പകരം മമ്മൂട്ടിയാണെങ്കിൽ എങ്ങനെയിരിക്കും. ഈയൊരു സംഭവത്തെ കുറിച്ച് മലയാളികൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇപ്പോൾ ഇതാ കിരീടം സിനിമയിൽ മോഹൻലാലിനു പകരം മമ്മൂട്ടി ആ വേഷം കൈകാര്യം ചെയ്തിരുന്നെങ്കിൽ കഥാപാത്രം കുറച്ച് കൂടി നന്നാവുമായിരുന്നോ എന്ന ചോദ്യം നടൻ മുകേഷ് ചോദിച്ചപ്പോൾ അതിനു മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ഒരു പരിപാടിയുടെ ഇടയിൽ വെച്ചായിരുന്നു മുകേഷിന്റെ ഈ ചോദ്യം. കിരീടം സിനിമയിൽ സേതുമാധവൻ വേഷം മമ്മൂക്കയ്ക്ക് കിട്ടിയിരുന്നുവെങ്കിൽ ലാലേട്ടനെക്കാളും കൂടുതൽ നന്നാക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനു മമ്മൂട്ടി മറുപടി പറഞ്ഞത് ഇങ്ങനെ.
ഓരോ സിനിമയും ഓരോ താരങ്ങൾ കൈകാര്യം ചെയ്തു അത് മനസ്സിലുറച്ചാൽ മറ്റ് ഏത് മഹാനടന്മാരും അഭിനയിച്ചാലും കാണികൾക്ക് തൃപ്തി വരില്ലയെന്നാണ് മമ്മൂട്ടി പറഞ്ഞത്.

മോഹൻലാലിന്റെ കിരീടം സിനിമയിലെ സേതുമാധവൻ വേഷം ഞാൻ അവതരിപ്പിച്ചാൽ അതൊരു വേറെ തരത്തിലായിരിക്കും. ആ വേഷം അതിനെക്കാളും നന്നാവുമോ ഇല്ലയോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. അതൊക്കെ പരീക്ഷിച്ചു നോക്കിയാലെ അറിയാൻ കഴിയുള്ളു. പക്ഷേ എന്തായാലും അത്തരമൊരു സാഹസത്തിനും പരീക്ഷത്തിനും താൻ തയ്യാറല്ല എന്ന് ആ പൊതിവേദിയിൽ വെച്ച് മമ്മൂട്ടി കൂട്ടിചേർത്തു.

സിനിമയിലെ ഓരോ കഥപാത്രങ്ങൾക്കും അതിന്റെതായ താരങ്ങളാണ് കൂടുതൽ യോജിതമാകുന്നത്. അതിനൊത്ത ഉദാഹരണമാണ് കിരീടം സിനിമയിലെ മോഹൻലാൽ കൈകാര്യം ചെയ്ത സേതുമാധവൻ. ഈയൊരു വേഷം വേറെയൊരു നടൻ കൈകാര്യം ചെയ്തു കഴിഞ്ഞാൽ ആ സിനിമയ്ക്ക് ലഭിച്ച വിജയം ലഭിക്കണമെന്നില്ല. മമ്മൂക്ക പറഞ്ഞ കാര്യം നൂറു ശതമാനം സത്യമാണെന്നാണ് ആരാധകർ പറയുന്നത്.