നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയ്ക്ക് ശേഷം വീണ്ടും നാദിർഷാ ഒരുക്കുന്നതും ജയസൂര്യ അഭിനയിക്കുന്നതുമായ ഏറ്റവും പുതിയ ചലച്ചിത്രമാണ് ഈശോ. ചിത്രത്തിന്റെ റിലീസിനു മുന്നേ തന്നെ വലിയ രീതിയിലുള്ള വിവാദങ്ങളിലൂടെയാണ് സിനിമ കടന്നു പോയത്. സിനിമ പ്രേഷകരുടെ മുന്നിലെത്തുന്നതിന് മുന്നേ ജയസൂര്യ നാദിർഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകർക്കിടയിൽ വൈറലാവുന്നത്.

നാദിർഷയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സംവിധായകനാകുക എന്നത്. അന്നും ഇന്നും നാദിർഷയെ കാണുമ്പോൾ സംവിധാനത്തെ കുറിച്ച് വാതോരാതെയാണ് സംസാരിക്കുന്നത്. ആ സമയങ്ങളിൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഉടനെ തന്നെ ഒരു ചലച്ചിത്രം സംവിധാനം ചെയ്യു എന്നത്. ദിലീപേട്ടനെ വെച്ചെങ്കിലും ഒരു ചിത്രം ചെയ്യാൻ അന്ന് മുതൽക്കേ ഞാൻ നാദിർഷയോട് പറയുന്നതാണ്. എന്നാൽ വീണ്ടും അദ്ദേഹത്തിന്റെ സിനിമയുടെ ഒരുപാട് ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നു താരം പറയുകയാണ്.

അന്നും ഇന്നും എന്നും ഇക്ക നമ്മളെ കാണുമ്പോൾ വലിയ സ്നേഹമാണ് ഉള്ളത്. ആ സ്നേഹത്തിനു ഇതുവരെ ഒരു മാറ്റം സംഭവിച്ചിട്ടില്ല. ഈയൊരു സ്നേഹം കൊണ്ടാണ് ഇന്ന് ഈശോ എന്ന സിനിമ വരെ എത്തിനിൽക്കുന്നത്. സംവിധാനം ചെയ്യാൻ ഞാൻ അദ്ദേഹത്തിനു എന്നും പിന്തുണ മാത്രമേ. നൽകിട്ടുള്ളു.

അങ്ങനെയാണ് അമർ അക്ബർ അന്തോണിയും, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകൾ ഉണ്ടാവാൻ കാരണം തന്നെ. മലയാളികൾക്ക് ഏറെ പരിചിതമായ ബന്ധമാണ് ദിലീപും നാദിർഷയും തമ്മിൽ. കേശു ഈ വീടിന്റെ നാഥൻ എന്ന ചലച്ചിത്രത്തിലൂടെ ഇരുവർക്ക് ഒന്നിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഈശോ എന്ന സിനിമയിലൂടെയും എനിക്കും സാധിച്ചു.