ഇന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു നടനാണ് ടിനി ടോം. മിമിക്രി കലാക്കാരനായി ടെലിവിഷൻ രംഗത്ത് തകർത്താടിയപ്പോൾ ആദ്യമായി ബിഗ്സ്ക്രീൻ പങ്കിടുന്നത് മമ്മൂട്ടിയുമായിട്ടായിരുന്നു. അണ്ണൻ തമ്പി എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഡ്യുപ്പായിട്ടാണ് താരം എത്തിയിരുന്നത്. ഈ പട്ടണത്തിൽ ഭൂതം, അണ്ണൻ തമ്പി, പാലേരി മാണിക്യം എന്നീ സിനിമകളിലാണ് താരം ഡ്യുപ്പായി അഭിനയിച്ചത്.ഈ പട്ടണത്തിൽ ഭൂതം ലൊക്കേഷനിൽ മമ്മൂക്കയുടെ വേഷം ആണെന്ന് പറഞ്ഞ ആളുകൾ തന്റെ ചുറ്റും കൂടിയ രസകരമായ സംഭവങ്ങൾ ടിനി ടോം ആരാധകാരുമായി പങ്കുവെച്ചിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ തനിക്ക് ശരീരം വിട്ട് മടുക്കുകയും ഇനി സിനിമയിൽ മുഖം കാണിക്കണമെന്ന് മമ്മൂട്ടിയുടെ പറയുകയായിരുന്നു എന്ന് ടിനി ടോം പറയുന്നു.മമ്മൂട്ടി രഞ്ജിത്ത് കൂട്ടുക്കെത്തിൽ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടൻ എന്ന സിനിമയിലൂടെയാണ് ടിനി ടോം ഏറെ ജനശ്രെദ്ധ നേടുന്നത്. ശേഷം മോഹൻലാൽ, രഞ്ജിത്ത് സിനിമയായ സ്പിരിറ്റ്‌ എന്ന ചലച്ചിത്രത്തിലും അവസരം ലഭിക്കുകയായിരുന്നു. പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങൾ തന്നെ തേടിയെത്തുകയായിരുന്നു. സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ എത്താറുള്ള ടിനി ടോം ഇന്ന് മലയാള താരങ്ങളുടെ സംഘടനയായ അമ്മയിലെ ഒരു പ്രധാന അംഗം കൂടിയാണ്.ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താൻ ഡ്യുപ്പ് ചെയ്യുന്നത് നിർത്താനുള്ള കാരണം വെളിപ്പെടുത്തിയത്. ഹാസ്യ താരവുമായും, വില്ലനായും, നായകനായും ഒട്ടേറെ ചലച്ചിത്രങ്ങളിൽ വേഷമിട്ട ടിനി ടോം ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്. അനവധി ഷോകളിൽ വിധികർത്താവായും മറ്റ് ഷോകളിൽ സജീവമായും താരത്തെ കാണാൻ സാധിക്കുന്നതാണ്. ടിനി ടോം അഭിനയിച്ച പുതിയ സിനിമയുടെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നൻപകൽ നേരത്ത് മയക്കം’ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു

അന്താരാഷ്ട്ര തലത്തില്‍ തന്നെ സമീപകാലത്ത് ശ്രദ്ധ നേടിയ സംവിധായകനണ് ലിജോ ജോസ് പല്ലിശേരി.മമ്മൂട്ടിയെ നായകനാക്കി ലിജോ…

കിടപ്പറ രംഗങ്ങളിൽ ഇനി അഭിനയിക്കില്ല, തുറന്നു പറച്ചിലുമായി നടി ആൻഡ്രിയ

രാജീവ്‌ രവിയുടെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് അന്നയും റസൂലും. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ…

ഹരിപ്പാടിനെ ഇളക്കി മറിച്ച് മമ്മുക്ക, മെഗാസ്റ്റാറിനെ ഒന്ന് കാണാൻ എത്തിയത് ലക്ഷക്കണക്കിന് ആരാധകർ

മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ആണ് മെഗാസ്റ്റാർ…

ഇതുവരെ മലയാളത്തിൽ അധികം ചര്‍ച്ച ചെയ്യാത്ത ചിന്തയാണ് മോൺസ്റ്ററിനെ വേറിട്ടു നിർത്തുന്നത് ; കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ഒരു മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100…