കേരളക്കര കണ്ട എക്കാലത്തെയും മികച്ച മോഹൻലാൽ വൈശാഖ് കൂട്ടുക്കെത്ത് ചലച്ചിത്രമായിരുന്നു പുലിമുരുകൻ. മലയാളത്തിൽ തന്നെ ആദ്യ നൂറ് കോടി അടിച്ച ഏക ചലച്ചിത്രം കൂടിയാണ് പുലിമുരുകൻ. അങ്ങനെ നിരവധി റെക്കോർഡുകളാണ് ഈ സിനിമ സ്വന്തമാക്കിയത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഈ കൂട്ടുക്കെത്തിൽ ഇനിയും ഒരു സിനിമ വരാൻ പോകുന്നു എന്ന വാർത്ത കേട്ടപ്പോഴേ ആരാധകർ ഏറെ ആവേശത്തിലാണ്.വൈശാഖ് മോഹൻലാൽ ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് മോൺസ്റ്റാർ. മോൺസ്റ്റാറിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ജനശ്രെദ്ധ നേടുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മോൺസ്റ്റാർ സിനിമ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ്.സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ഉദയ കൃഷ്ണനാണ്. ലക്കി സ്റ്റാർ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സിനിമയിൽ ലക്ഷ്മി മഞ്ജു, ഹണി റോസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയിൽ സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ഒക്ടോബർ 21ന് റിലീസ് ചെയ്യുമെന്നാണ്. എന്നാൽ ഔദ്യോഗികമായി കാര്യങ്ങൾ പുറത്ത് വിട്ടിട്ടില്ല.രചന ഉദയ കൃഷ്ണനും, സംവിധാനം വൈശാഖും, അഭിനയിക്കുന്നത് മോഹൻലാലും, നിർമ്മാണം ആന്റണി പെരുമ്പാവൂറും ആയതുകൊണ്ട് തന്നെ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ നോക്കി കാണുന്നത്. വ്യത്യസ്തമായ വേഷത്തിലും ഭാത്തിലുമാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. കൂടാതെ നിരവധി ത്രില്ലെർ മുഹൂർത്തങ്ങൾ സിനിമയിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ളത് മറ്റൊരു സത്യമാണ്. എന്തായാലും ആരാധകർ ഔദ്യോഗിക റിപ്പോർട്ടുകൾ വരാൻ നോക്കി നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ത്രില്ലടിപ്പിക്കാൻ മെഗാസ്റ്റാർ, അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി ത്രില്ലെർ ചിത്രങ്ങൾ

മലയാള സിനിമ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും മികച്ച നടന്മാരിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി.…

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കഥാപാത്രമായി മാറുന്ന മോഹൻലാൽ സാർ ലോകസിനിമയിലെ അത്ഭുതമാണ്, നടിപ്പിൻ നായകന്റെ വാക്കുകൾ വൈറൽ ആകുന്നു

ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ്…

അന്ന് ദിലീപിനെ കണ്ടപ്പോൾ സഹിച്ചില്ല; ദിലീപേട്ടനെ ജയിലിൽ സന്ദർശിച്ച കൊല്ലം തുളസി പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ വീണ്ടും വെളിപ്പെടുത്തലുമായി പുറത്ത് പേടിക്കുന്നത് നടൻ കൊല്ലം തുളസി ആണ്.…

ഇന്ത്യൻ ബോക്സോഫീസിൽ ആഞ്ഞടിച്ച് ദുൽഖർ, എഴുപത്തിയഞ്ച് കോടിയും കടന്ന് സീതാരാമം

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് ദുൽഖർ സൽമാൻ. സിനിമയിൽ വന്ന്…