മലയാള സിനിമ മേഖലയിൽ നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ മോളിവുഡിനു വേണ്ടി സമ്മാനിച്ച അതുല്യ സംവിധായകനാണ് സിദ്ധിഖ്. ഒരുക്കാലത്ത് സിദ്ധിഖ് ലാൽ കൂട്ടുക്കെത്തിൽ ഉണ്ടാവുന്ന സിനിമകൾ കാണാൻ മലയാളി പ്രേഷകർ ഏറെ കാത്തിരിപ്പോടെയിരിക്കുമായിരുന്നു. ഇപ്പോൾ ഇതാ സംവിധായകൻ സഫാരി ചാനലിലൂടെ സിനിമ ജീവിതവും, അനുഭവങ്ങളും പങ്കുവെക്കുകയാണ്. താൻ സംവിധാനം ചെയ്ത ഭാസ്കർ ദി റാസ്കൽ എന്ന ചലച്ചിത്രത്തെ കുറിച്ചായിരുന്നു തുറന്നു പറഞ്ഞത്.മമ്മൂട്ടി നയൻതാര കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ചലച്ചിത്രം സാമ്പത്തികമായി തനിക്ക് ഒരുപാട് ലാഭമുണ്ടായെങ്കിലും പ്രേഷകരുടെ ഇടയിൽ നല്ല അഭിപ്രായങ്ങൾ കുറവായിരുന്നു. അങ്ങനെയുണ്ടാവാനുള്ള കാരണവും അദ്ദേഹം തന്നെ പറഞ്ഞു. സിനിമയ്ക്ക് ഫാമിലി ഡ്രാമ നൽകാനാണ് സിദ്ധിഖ് ഉദേശിച്ചിരുന്നത്. മമ്മൂട്ടിയെ വെച്ച് തന്നെ ഒരു ചലച്ചിത്രം ചെയ്യണമെന്ന ആലോചനയോടെയാണ് ഈ സിനിമയുമുണ്ടാവുന്നത്.ഈ കഥാ പറഞ്ഞപ്പോൾ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹത്തോടപ്പം സൂപ്പർ സ്റ്റാർ തന്നെയായിരിക്കണമെന്ന് നിർബന്ധമുള്ളത് കൊണ്ടാണ് നായിക കഥാപാത്രം നയൻതാരയുടെ അരികെയിലേക്ക് പോകുന്നത്. എന്നാൽ ഈ സിനിമയിൽ നയൻതാരയുടെ ആദ്യ ഭർത്താവിനെ കണ്ടുപിടിക്കാനായിരുന്നു കൂടുതൽ പ്രയാസമായത്. കാരണം സിനിമയിൽ ആ കഥാപാത്രത്തിനു ഒരു മാഫിയ ചുറ്റുപ്പാട് നൽകിയതും അതിനു വേണ്ടിയായിരുന്നു.അങ്ങനെയാണ് ആ കഥാപാത്രം ചെയ്യാൻ ജയറാമിന്റെ അരികെയെത്തുന്നത്. പക്ഷേ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല. എന്നാൽ ജയറാം ഒരു വാക്ക് മൂളിയെങ്കിൽ സിനിമയ്ക്ക് മറ്റൊരു ട്രാക്ക് കൂടിയുണ്ടായിരുന്നേ. മമ്മൂട്ടി, നയൻതാര, ജയറാം എന്നീ മൂന്ന് പ്രധാന താരങ്ങളായിരുന്നു ആദ്യം ഉദേശിച്ചിരുന്നത്. ജയറാം മാറിയപ്പോൾ മമ്മൂട്ടിക്കൊപ്പം പറ്റിയ എതിരാളിയെ കിട്ടിയില്ല. ഈയൊരു ഭാഗത്തായിരുന്നു പ്രേഷകർക്ക് കൂടുതൽ അഭിപ്രായങ്ങൾ ഉയർന്നതെന്നും സിദ്ധിഖ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പല കാര്യങ്ങളും അറിയാതെയാണ് അവർ പ്രതികരിക്കുന്നത്, നിത്യ മേനോനെതിരെ രൂക്ഷമായി പ്രതികരിച്ച് സന്തോഷ് വർക്കി

മോഹൻലാൽ നായകൻ ആയി എത്തിയ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടിന്റെ തിയേറ്റർ റെസ്പോൺസ് വീഡിയോ വഴി…

മലയാളികൾ കാത്തിരുന്ന വാർത്തയെത്തി, ഇരുവരും ഒന്നിക്കുന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ-നടൻ കൂട്ടുകെട്ട് ആണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട്. ഇരുവരും…

മോഹന്‍ലാലും, കമല ഹാസനും: ഇവരുടെ ഡാന്‍സിന്റെ വത്യാസത്തെ കുറിച്ച് തുറന്നു പറഞ്ഞ് കലാമാസ്റ്റര്‍

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യംഎല്ലാം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്.എന്നാൽ ഇത്തരത്തിലുള്ള എല്ലാ കഴിവുകളും ലഭിച്ചിട്ടുള്ള ഒരു…

നൂറ് കോടി പ്രതിഫലം, ചിത്രമെല്ലാം അമിട്ട് പോലെ പൊട്ടുന്നു, അക്ഷയ് കുമാറിനെതിരെ വിതരണക്കാർ

ബോക്സ്‌ ഓഫീസിൽ വീണ്ടും തകർന്ന് അടിഞ്ഞു അക്ഷയ് കുമാർ ചിത്രം. ഇത്തവണ ബിഗ് ബഡ്ജറ്റ് ചിത്രം…