പാൻ ഇന്ത്യ ചലച്ചിത്ര താരമായ ദുൽഖർ സൽമാൻ നായകനായിയെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ആക്ഷൻ ത്രില്ലെറായി മലയാളി പ്രേഷകരുടെ മുന്നിലേക്ക് എത്തുമ്പോൾ സിനിമ സംവിധാനം ചെയ്യുന്നത് ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. സിനിമയുടെ ചിത്രീകരണം വളരെ ഭംഗിയായി പുരോഗമിച്ചോണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ മലയാളികൾ ഏറ്റെടുക്കുന്നത് ചിത്രത്തിൽ തമിഴ് നടൻ വിക്രമന്റെ മകൻ ധ്രുവ വിക്രമെത്തുന്നു എന്ന റിപ്പോർട്ടുകളാണ് ലഭിച്ചോണ്ടിരിക്കുന്നത്.

ഈ ചിത്രത്തിൽ നായകൻ കഴിഞ്ഞാൽ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവർത്തകർ ധ്രുവിനെ സമീപിച്ചു എന്നാണ് പറയുന്നത്. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വെറും സൂചന മാത്രമാണെന്നും ഔദ്യോഗികമായി കാര്യങ്ങൾ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല എന്നതാണ് സത്യം.

അതുമാത്രമല്ല കിംഗ് ഓഫ് കൊത്തയിൽ വമ്പൻ താരനിരയാണ് എത്തുന്നത്. മലയാള സിനിമയിലെ മിക്ക യുവതാരങ്ങളും കിംഗ് ഓഫ് കൊത്തയിൽ കാര്യമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ഗോകുൽ സുരേഷ്, ആസിഫ് അലി, ആന്റണി വർഗീസ് തുടങ്ങിയവരും സിനിമയുടെ പ്രധാന ഭാഗമാകുന്നുണ്ട് എന്നതാണ് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നത്.

ചിത്രത്തിലെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. സംവിധാനം അഭിലാഷ് ജോഷി ഒരുക്കുമ്പോൾ പൊരിഞ്ചു മറിയം ജോസ് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് എസ് ചന്ദ്രനാണ് ചലച്ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അതേ സമയം ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ ബോളിവുഡ് ചുപ്പ് എന്ന സിനിമ മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുകയാണ്. സൈക്കോളജിക്കൽ ത്രില്ലെറായിട്ടാണ് ചുപ്പ് ഒരുക്കിരിക്കുന്നത്.