ഇതിഹാസ സംവിധായകൻ മണിരത്നം സംവിധാനം ചെയ്ത് ഇന്നലെ ലോകം എമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ബ്രഹ്‌മാണ്ട ചിത്രം ആണ് പൊന്നിയിൻ സെൽവൻ – പാർട്ട്‌ വൺ. കൽക്കിയുടെ നോവൽ ആയ പൊന്നിയിൻ സെൽവനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ സ്വപ്ന ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ. വർഷങ്ങൾ ആയി ഈ ഒരു ചിത്രം ചെയ്യാൻ ഉള്ള ശ്രെമത്തിൽ ആയിരുന്നു മണിരത്നം. വമ്പൻ താര നിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ചിയാൻ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, ജയറാം, പ്രഭു, ഐശ്വര്യ ലക്ഷ്മി, പാർഥിപൻ, സോഭിത ദുലിപാല, സാറാ അർജുൻ, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, റഹ്മാൻ, വിക്രം പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, നാസർ തുടങ്ങി ഇന്ത്യൻ സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. രവി വർമൻ ഛായഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ഇന്നലെ റിലീസ് ആയ ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിനം ആഗോള തലത്തിൽ നിന്ന് ചിത്രം നേടിയത് എൻപത് കോടിക്ക് മീതെ ആണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനെ പറ്റി സന്തോഷ്‌ വർക്കി പറഞ്ഞ റിവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരിക്കുന്നത്. തനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല എന്നും ഇതിലും ഭേദം ലാലേട്ടന്റെ മരക്കാർ ആയിരുന്നുവെന്നും ഇത്തരം സിനിമകൾ എടുക്കുന്നത് ഒന്നും മണിരത്നത്തെ പോലെ ഒരു സംവിധായകന് പറ്റുന്ന പണിയൊന്നും അല്ല എന്നാണ് സന്തോഷ്‌ വർക്കി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ജോണി വാക്കറിന് രണ്ടാം ഭാഗം : വെളിപ്പെടുത്തലുമായി സംവിധായകൻ

ദേശാടനം, കളിയാട്ടം, പൈതൃകം, ശാന്തം,4 ദി പീപ്പിൾ, ഹൈവേ, ജോണി വാക്കർ….. ഇതെല്ലാം ഒരേ സംവിധായകന്റെ…

കാവ്യമാധവനെക്കാളും മിടുക്കി മഞ്ജു വാരിയർ ; കാരണം വെക്തമാക്കി ഭാഗ്യലക്ഷ്മി

ഒരുക്കാലത്ത് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളികളുടെ സ്വന്തം താരറാണിമാരാമാണ് മഞ്ജു വാരിയറും, കാവ്യ മാധവനും.…

ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബൻ

യുവസംവിധായകരിൽ ഏറെ ശ്രദ്ധ നേടിയ സംവിധായാകൻ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ്…

ഞങ്ങളുടെ മിമിക്സ് പരേഡ് പൊളിക്കാൻ വേണ്ടി ജയറാം ഞങ്ങളെ ചതിക്കുകയായിരുന്നു ; വെളിപ്പെടുത്തലുമായി സംവിധായകൻ സിദ്ധിഖ്

ഒരുക്കാലത്ത് ഹിറ്റ്‌ സിനിമകൾ സമ്മാനിച്ച ഒരു കൂട്ടുക്കെട്ടായിരുന്നു സിദ്ധിഖ്, ലാൽ. ഒരുപാട് സിനിമകളായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടിൽ…