ഒറ്റകണ്ണിറുകളിലൂടെ ലോകമെമ്പടാഡും ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയ പുതിമുഖ നടിയായിരുന്നു പ്രിയ വാരിയർ. ഒമർ ലുലു ഒരുക്കിയ ഒരു അധാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ വാരിയർ അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഈ സിനിമയിലൂടെ ലക്ഷ കണക്കിന് ആരാധരെ താരം സ്വന്തമാക്കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സിനിമയുടെ ഗാനമായ മാണിക്യ മലരായ റിലീസ് ചെയ്തിരുന്നു.

എന്നാൽ പ്രേഷകരുടെ പ്രിയങ്കരിയായെങ്കിലും ഒരുപാട് അഭിനയ വിമർശനങ്ങളാണ് താരം. ഏറ്റുവാങ്ങിയത്. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടു പോകുന്ന പ്രിയ വാരിയർ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ പ്രിയ തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. നിലവിൽ ആരാധകരുടെ ശ്രെദ്ധ പിടിച്ചു പറ്റുന്നത് താരത്തിന്റെ ചില ചിത്രങ്ങളാണ്.

ബാങ്കോങ്കിലെ റിസോർട്ടിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് താരം ഏറ്റവും അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സ്വിമ്മിംഗ് പൂളിൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്. അവിടെ തന്നെ ഒരുപാട് മ്യുസിയം സന്ദർശിച്ചതിന്റെ ചിത്രങ്ങളും താരം സൈബർ ഇടങ്ങളിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം സാനിയ ഇയപ്പനും തായ്ലാൻഡിൽ പോയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

ഒരു അധാർ ലവ് എന്ന സിനിമയ്ക്ക് ശേഷം മലയാളികൾ താരത്തെ കണ്ടിട്ടില്ല എന്ന് പറയാം. ഈയൊരു സിനിമയ്ക്ക് ശേഷം താരം അന്യഭാക്ഷ സിനിമകളിലേക്കും ചേക്കേറിയിരുന്നു. ഹിന്ദിയിലും കന്നഡയിലും താരം ഇതിനോടകം തന്നെ സിനിമകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാർക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു ഈയൊരു കൊച്ച് പ്രായത്തിൽ പ്രിയ വാരിയർക്ക് ലഭിച്ചത്.