മലയാളത്തിലെ പ്രമുഖ താരമായ മോഹൻലാലിനെ വെച്ച് സംവിധായകൻ സിദ്ധിഖ് ഒരുക്കിയ സിനിമയായിരുന്നു ലേഡീസ് ആൻഡ് ജെന്റിൽമാൻ. പത്ത് വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ഈ സിനിമയിൽ മദ്യപാനിയായ ചന്ദ്രബോസ് എന്ന വ്യക്തിയുടെ കഥാപാത്രമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തിരുന്നത്. തനിക്ക് ലഭിച്ച വേഷം വളരെ ഭംഗിയോടെ താരം അവതരിപ്പിച്ചെങ്കിലും തിയേറ്ററുകളിൽ വൻ പരാജയമായി മാറുകയായിരുന്നു.ഇപ്പോൾ ഇതാ സഫാരി ടീവിയുടെ ചരിത്രം എന്നിലൂടെയെന്ന പരിപാടിയിലൂടെ ഈ ചിത്രം പരാജയമാകാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സിദ്ധിഖ്. ഈ സിനിമയിടെ കഥ നടന്ന പശ്ചാത്തലം സിനിമ. പ്രേഷകർക്ക് അത്ര പരിചിതമല്ലാത്തതു കൊണ്ടാണ് പരാജയമായി പോകാൻ കാരണമെന്ന് സിദ്ധിഖ് സംസാരിക്കുന്നു. ഈ സിനിമയുടെ കഥാപാത്രങ്ങളും കഥസന്ദർഭങ്ങളും ഐടി മേഖലയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്.അവിടെ നടക്കുന്ന കാര്യങ്ങൾ പ്രേഷകർക്ക് അത്ര പരിചിതമല്ലാത്തതു കൊണ്ടാണ് പ്രേഷകർക്ക് സിനിമ അത്ര ദഹിക്കാത്തത്. ഈ ചിത്രത്തിന്റെ തൊട്ട് മുമ്പായിരുന്നു സ്പിരിറ്റ്‌ എന്ന സിനിമയിൽ മദ്യപാനിയായി എത്തിയ മോഹൻലാൽ അഭിനന്ദനങ്ങളുടെ നടുവിലായിരുന്നു നിന്നത്. അതിന്റെ ഇടയിലായിരുന്നു മോഹൻലാലിന്റെ ലേഡീസ് ആൻഡ് ജന്റിൽമാൻ. എന്നാൽ സ്പിരിറ്റ്‌ സിനിമയിൽ രഘുനാഥൻ എന്ന കഥാപാത്രത്തിൽ നിന്നും ഏറെ വ്യത്യസ്തനായി അഭിനയിക്കാൻ മോഹൻലാലിനു കഴിഞ്ഞുവെന്ന് സിദ്ധിഖ് ഓർത്തു പറയുന്നു.തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ സിനിമകളിൽ മോഹൻലാൽ അവതരിപ്പിച്ച ലേഡീസ് ആൻഡ് ജന്റിൽമാനിലെ ചന്ദ്രബോസ് എന്ന കഥാപാത്രം. തന്നെയാണെന്ന് സിദ്ധിഖ് കൂട്ടിചേർക്കുന്നു. മോഹൻലാലിന്റെ നായികയായി എത്തിയിരുന്നത് മീര ജാസ്മീനായിരുന്നു. കൂടാതെ ഈ സിനിമ നിർമ്മിച്ചത് ആഷിർവാദ് സിനിമാസായിരുന്നു. കലാഭവൻ ഷാജോൻ, മമ്ത മോഹൻദാസ് എന്നിവരും ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഷാരുഖ് ചിത്രം ജവാനിൽ അറ്റ്ലീ മേടിച്ചത് റെക്കോർഡ് പ്രതിഫലം

തമിഴ് സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ സംവിധായകൻ ആണ് അറ്റ്ലീ. ബ്രഹ്‌മാണ്ട സംവിധായകൻ ശങ്കറിന്റെ…

ബറോസിന്റെ ആദ്യ ഘട്ട ചിത്രീകരണ വേളയില്‍ ഞനും ഉണ്ടായിരുന്നു കോവിഡ് മൂലം സിനിമ നിര്‍ത്തിവച്ച്‌ പിന്നീട് വീണ്ടും തുടങ്ങിയപ്പോള്‍ തന്നെയും തന്‍റെ തിരക്കഥയെയും സിനിമയില്‍ നിന്ന് പുറത്താക്കി ; വെളിപ്പെടുത്തലുമായി ജിജോ പൊന്നൂസ്

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തന്നെയാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ…

കാവ്യമാധവനെക്കാളും മിടുക്കി മഞ്ജു വാരിയർ ; കാരണം വെക്തമാക്കി ഭാഗ്യലക്ഷ്മി

ഒരുക്കാലത്ത് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളികളുടെ സ്വന്തം താരറാണിമാരാമാണ് മഞ്ജു വാരിയറും, കാവ്യ മാധവനും.…

ഇലക്ഷനിൽ മത്സരിക്കാൻ ഒരുങ്ങി മമ്മൂട്ടി

തിരഞ്ഞെടുപ്പ് ചൂടിൽ മത്സരിക്കാനൊരുങ്ങി മമ്മൂട്ടി.തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരം. ചിരി തൂവി…