സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വമ്പൻ പ്രൊജക്റ്റുകളിൽ ഒന്നായിരുന്നു മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചലച്ചിത്രം. സിനിമയുടെ പ്രൊമോഷൻ ഭാഗമായി തിരുവനന്തപുരത്ത് പൊന്നിയിൻ സെൽവൻ നടിനടന്മാർ എത്തിയിരുന്നു. ചിത്രം ആരംഭിക്കുന്നത് മമ്മൂട്ടിയുടെ ശബ്ദത്തിലായിരിക്കുമെന്ന് സിനിമയുടെ സംവിധായകനായ മണിരത്‌നം നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടി സാറിനോട് നന്ദി പറയണമെന്ന് കൂടി അദ്ദേഹം കൂട്ടിചേത്തു.ഒരു ദിവസം മമ്മൂക്കയെ വിളിച്ചു പൊന്നിയിൻ സെൽവൻ എന്ന സിനിമയെ പരിചയപ്പെടുത്താൻ ഒരാളുടെ ശബ്ദം വേണമെന്നും സാറിന്റെ ശബ്ദം നൽകാൻ കഴിയുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്റ്‌ അദ്ദേഹം ആലോചിച്ചിട്ട്‌ എനിക്ക് അയക്കൂ ഞാൻ ചെയ്തു തരാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ സിനിമ ആരംഭിക്കുന്നത് മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ശബ്ദത്തിലായിരിക്കണമെന്ന് മണിരത്‌നം പറഞ്ഞപ്പോൾ മലയാളികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.തിരുവനന്തപുരത്തെ നിശാഗന്ധി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സിനിമ പ്രേമികളുമായി പൊന്നിയിൻ സെൽവൻ ടീം കൂടികാഴ്ച്ച നടത്തിയത്. ഈ ചലച്ചിത്രം റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളിലാണ്. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഇതിനോടകം തന്നെ തീയേറ്ററുകളിൽ എത്തി കഴിഞ്ഞിരിക്കുകയാണ്. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വൻ താരനിരയായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. ഏറെ നാളത്തെ കഷ്ടപ്പാടിനു ശേഷമാണ് മണിരത്‌നവും അനിയറ പ്രവർത്തകരും ചിത്രീകരണം പൂർത്തികരിച്ചത്. അതുകൊണ്ട് തന്നെ മണിരത്‌നത്തിന്റെ ഡ്രീം. പ്രൊജക്റ്റ്‌ എന്ന് വേണെങ്കിൽ പറയാം. ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് അടുത്ത വർഷമായിരിക്കും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ഇതിനോടകം തന്നെ പൂർത്തീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സുഹൃത്തിനെ ചുമലിലേറ്റി പൂരം കാണിച്ച് വൈറലായ സുധീപ് ഇതാ തൃശൂർ എൽത്തുരുത്ത് കാര്യാട്ടുകരയിലെ വീട്ടിലുണ്ട്

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് സുഹൃത്തിന്റെ ചുമലിലേറി…

ഇന്ത്യൻ ബോക്സോഫീസിൽ തീമഴയായി പെയ്തിറങ്ങാൻ മോഹൻലാൽ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

ലോകസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും മലയാള സിനിമയിലെ ഏറ്റവും വലിയ താരവും ആണ്…

തിയേറ്ററുകളിൽ വിസ്ഫോടനം തീർക്കാൻ മെഗാഹിറ്റ് ചിത്രം ഗാങ്സ്റ്ററിന് രണ്ടാം ഭാഗം വരുന്നു, വെളിപ്പെടുത്തി ആഷിക് അബു

ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം…

ഹോളിവുഡിനോട് കിടപിടിക്കാൻ മോളിവുഡിന്റെ ബാറോസ് ഒരുങ്ങുന്നു, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു ലീക്കഡ് ഫോട്ടോസ്

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…