ഒരുക്കാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയായിരുന്നു മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. അതുപോലെ തന്നെ ഇന്നും മലയാളികളുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു താരജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ബാലതാരമായി മലയാള സിനിമയിൽ തുടക്കം കുറിച്ചതിന് ശേഷം നായികയായിട്ട് ആദ്യമായി അഭിനയിച്ച ചലച്ചിത്രമായിരുന്നു അനിയത്തിപ്രാവ്. രണ്ട് പേരും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ഏറ്റവും ഒടുവിൽ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

എന്നാൽ വിവാഹ ശേഷം ശാലിനി സിനിമ ലോകത്ത് നിന്നും വിട പറഞ്ഞു. പക്ഷേ ചാക്കോച്ചൻ ഇന്നും മുൻനിര നായകന്മാരിൽ തകർത്താടുകയാണ്. തന്റെ വെക്തിപരമായും സിനിമ ജീവിതത്തിലും നിരന്തരം നേരിട്ട ഒരു ചോദ്യമായിരുന്നു സിനിമയിൽ നല്ല ജോഡികളായിരുന്നവർ എന്തുകൊണ്ട് തമ്മിൽ വിവാഹം കഴിച്ചില്ല എന്ന്. ഇതിനെ കുറിച്ച് ചാക്കോച്ചൻ പറഞ്ഞ കാര്യമാണ് ഏറെ ജനശ്രെദ്ധ നേടുന്നത്.

ചില ബന്ധങ്ങൾ വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്തതുണ്ട്. അത്തരത്തിലുള്ള ബന്ധമായിരുന്നു നിങ്ങളുടേത്. ഞാനും ശാലിനിയും സ്കോർപിയോയായിരുന്നു. അതിന്റെതായ പല പൊരുത്തങ്ങളും ഞങ്ങളുടെ ഇടയിലുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ഞങ്ങൾക്ക് വേറെ പ്രണയങ്ങളുണ്ടായിരുന്നു.

അജിത്തുമായി ശാലിനി പ്രണയത്തിലായപ്പോൾ ഞാൻ അവരെ സഹായിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും വിവാഹം കഴിഞ്ഞ് രണ്ട് വഴിക്ക് പോയെങ്കിലും ആ സൗഹൃദത്തിനു ഇപ്പോളും ഒരു മാറ്റം വന്നിട്ടില്ല. അതിനാണ് കൂടുതൽ മൂല്യം കൊടുക്കേണ്ടത് എന്ന് ചാക്കോച്ചൻ പറയുന്നു. മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോളായിരുന്നു ശാലിനി തമിഴ് മേഖലയിലേക്ക് കടക്കുന്നത്. അവിടെ അജിത്തുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ നല്ലൊരു വീട്ടമ്മയായി സന്തോഷത്തോടെ ജീവിക്കുകയാണ് ശാലിനി.