മലയാള സിനിമയുടെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാനെ നായകൻ ആക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ടത്. വൻ വരവേൽപ്പ് ആണ് ഫസ്റ്റ് ലുക്കിന്‌ ആരാധകർ നൽകിയിരിക്കുന്നത്. പുറത്ത് വന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ഫസ്റ്റ് ലുക്ക്‌ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ ആയ അഭിലാഷ് ജോഷി ആദ്യം ആയി സംവിധാനം ചെയ്യുന്ന ചിത്രം ആണ് കിങ് ഓഫ് കൊത്ത. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ആണ് കിങ് ഓഫ് കൊത്ത ഒരുങ്ങുന്നത്. ദുൽഖർ സൽമാന്റെ വേയ്ഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ സീ സ്റ്റുഡിയോസിന്റെ ആദ്യ മലയാള ചിത്രം ആണ് കിങ് ഓഫ് കൊത്ത.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ അഭിലാഷ് എൻ ചന്ദ്രൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ബാക്കി അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ച് ഉള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും എന്നാണ് സൂചന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി ആണ് കിങ് ഓഫ് കൊത്ത ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ദളപതി വിജയ് തന്റെ റോൾ മോഡൽ, ലെജൻഡ് ശരവണൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. നെഗറ്റീവ്…

കെ.ജി.എഫിനെ മലർത്തിയടിക്കാൻ ദളപതി വിജയ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

‘അടിപൊളി ലെവല്‍.. രോമം എണീച്ച് നില്‍ക്കുന്ന ദിവസം’; വിജയുടെ ബീസ്റ്റ് ആഘോഷമാക്കി ആരാധകര്‍.

ബീസ്റ്റ് റീവ്യൂ. ദളപതിയുടെ ഒരു ONE MAN ഷോ. മൊത്തത്തിൽ Average. ഒരു അന്താരാഷ്ട്ര തീവ്രവാദ…

ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ ദളപതി വിജയ്, വാർത്ത ആഘോഷമാക്കി ആരാധകർ

പ്രേക്ഷകർ കിങ് ഖാൻ എന്നും SRK എന്നും ഒക്കെ ആരാധനയോടെ വിളിക്കുന്ന ബോളിവുഡ് മെഗാ സ്റ്റാർ…