മലയാള സിനിമകളിൽ ഹിറ്റ് ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമ തെറ്ററുകളിൽ വലിയ വിജയമായിരുന്നു നേടിയത്. അതുമാത്രമല്ല മലയാളത്തിലെ ആദ്യ നൂറ് കോടി സിനിമ എന്ന റെക്കോർഡും ഈ സിനിമ സ്വന്തമാക്കാൻ കഴിഞ്ഞു. ഒരുപക്ഷെ മോഹൻലാൽ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമ എന്ന് തന്നെ പറയാം.ചിത്രത്തിൽ ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. മോഹൻലാലിന്റെ നായികയായി ചലച്ചിത്രത്തിലെത്തിയത് തമിഴ് നടി കമാലിനിയായിരുന്നു. എന്നാൽ ഈ സിനിമയിൽ പുലിമുരുകൻ എന്ന കഥാപാത്രത്തിന്റെ നായികയായി ആദ്യം സംവിധായകനും എഴുത്തുക്കാരനും കരുതിയിരുന്നത് നടി അനുശ്രീ ആയിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അനുശ്രീയ്ക്ക് ആ വേഷം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല.അനുശ്രീയ്ക്ക് പകരമായിട്ടാണ് ഈ ചിത്രത്തിൽ നായിക വേഷത്തിൽ കമാലിനി എത്തുന്നത്. മൈന എന്ന കഥാപാത്രത്തിനായിരുന്നു കമാലിനി ജീവൻ നൽകിയിരുന്നത്. എന്നാൽ കമാലിനിയുടെ പല ഭാവങ്ങളും മൈനയ്ക്ക് യോജിച്ചതല്ലായിരുന്നു എന്ന് ജിൽ ജോയ് പറയുകയാണ്. പ്രേത്യേകിച്ചു മോഹൻലാലിന്റെ
അനിയനായി എത്തിയ വിനു മോഹനുമായുള്ള രംഗങ്ങൾ. എന്നാൽ അനുശ്രീയ്ക്ക് ഒരിക്കൽ നഷ്ടപ്പെട്ട വേഷം പിന്നീട് മമ്മൂട്ടിയുടെ മധുരരാജ എന്ന സിനിമയിലൂടെ ലഭിച്ചു.മൈന ഉണ്ടാക്കിയ അതേ അച്ചിൽ തന്നെയാണ് ഉദയകൃഷ്ണൻ മധുരരാജയിൽ അനുശ്രീ അവതരിപ്പിച്ച വാസന്തി എന്ന കഥാപാത്രത്തിനു നൽകിയത്. അതുകൊണ്ട് തന്നെ അനുശ്രീ അ അവതരിപ്പിച്ച വേഷം ഏറെ ജനശ്രെദ്ധ നേടുകയും ചെയ്തിരുന്നു. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ സിനിമയുടെ തിരക്കഥ നിർവഹിച്ചത് ഉദയകൃഷ്ണനായിരുന്നു. എന്നാൽ സിനിമയിൽ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയത് ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സോഷ്യൽ മീഡിയയിൽ തരംഗമായി നിവിൻ പോളി-ആസിഫ് അലി ചിത്രം മഹാവീര്യർ ടീസർ

നിവിൻ പോളി ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം…

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ഉടൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും?

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്ന്…

തന്നെ സിനിമയിൽ നിന്നും മാറ്റാൻ ദിലീപും പൃഥ്വിരാജും കാര്യമായിത്തന്നെ ഇടപെട്ടിട്ടുണ്ട് ; കൈതപ്രം ദാമോദരന്‍ നമ്പൂതിരി

മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1970-കളിൽ കവിത-ഗാന…

ദളപതി വിജയ് അസാമാന്യ അഭിനയശേഷിയുള്ള ആളാണ്, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. തമിഴ് നാട്ടിൽ…