മലയാളികൾക്ക് ഏറെ പരിചിതമായ സൗഹൃദ ബന്ധമാണ് നടൻ മോഹൻലാലും, ഇന്ന് കേരളത്തിലെ തന്നെ മൂല്യമുള്ള നിർമ്മാതാവായ ആന്റണി പെരുമ്പാവൂറും. മോഹൻലാൽ എന്ന നടന്റെ ചലച്ചിത്രങ്ങൾ മാത്രം നിർമ്മാണം ചെയ്ത് സ്വന്തമായ ഒരു സാമ്രാജ്യം കെട്ടിപൊക്കാൻ ആന്റണി പെരുമ്പാവൂറിനു അധിക സമയം വേണ്ടി വന്നില്ല. തന്റെ ജീവിതത്തിലേക്ക് ലാൽ സാർ കടന്നു വന്നിട്ടില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന ആന്റണിയായി തീരാൻ തനിക്ക് ഒരിക്കലും സാധിക്കില്ലെന്ന് ആന്റണി തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.എന്നാൽ എന്നും ആന്റണിയ്ക്ക് ഇഷ്ടം മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്റെ ഡ്രൈവറായി നിൽക്കാനാണ് ഇഷ്ടമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞിട്ടുണ്ട്. തന്റെ വിദ്യാഭ്യാസം കാലഘട്ടം കഴിഞ്ഞ് തനിക്ക് ഇഷ്ട ജോലിയായ ഡ്രൈവിംഗ് മേഖലയിലേക്ക് തിരിയുകയായിരുന്നു. അങ്ങനെയിരിക്കുമ്പോളാണ് തന്റെ ബന്ധത്തിലുള്ള ഒരാളുടെ ശുപാർശ മൂലം സിനിമ ലൊക്കേഷനിലേക്ക് വാഹനമോടിക്കാനുള്ള അവസരം ലഭിച്ചത്.ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുക്കിയ നാടോടിക്കാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് തന്റെ ദൈവത്തെ ആദ്യമായി ആന്റണി കാണുന്നത്. പല താരങ്ങൾക്ക് വണ്ടി ഓടിക്കുന്നതിന്റെ ഇടയിലാണ് മോഹൻലാലിന്റെ അമ്പലമുകളിലെ വീട്ടിൽ നിന്നും കൂട്ടി കൊണ്ടു വരാൻ ഒരു അവസരം ലഭിച്ചത്.ലൊക്കേഷനിൽ കൊണ്ട് വന്ന് തിരികെ തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടാക്കിയതും ആന്റണി തന്നെയായിരുന്നു. എന്നാൽ ഇരുവരുടെ ബന്ധം കൂടുതലായി വളർന്നത് മൂന്നാംമുറ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. സുഹൃത്തക്കളോടപ്പം ലൊക്കേഷനിലെത്തിയ ആന്റണിയെ മോഹൻലാൽ തിരക്കുകളുടെ ഇടയിൽ നിന്നും വിളിക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോളാണ് മോഹൻലാൽ തന്റെ കൂടെ പോരുന്നോ എന്ന് ചോദിച്ചത്. പിന്നീട് ആരും സ്വപ്നം കാണാത്ത അത്ര ഉയരത്തിലാണ് ആന്റണി പെരുമ്പാവൂർ വളർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.വലിയ…

റെക്കോർഡ് പ്രീ റിലീസ് ബിസിനസുമായി പ്രിത്വിരാജിന്റെ ഗോൾഡ്

മലയാളികളുടെ പ്രിയപ്പെട്ട യങ് സൂപ്പർ സ്റ്റാർ പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി അൽഫോൻസ് പുത്രൻ തിരക്കഥ…

തമിഴകത്തിലെ തല അജിത്തും മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും കൈകോർക്കുന്നു, ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ…

മോഹന്‍ലാലും, കമല ഹാസനും: ഇവരുടെ ഡാന്‍സിന്റെ വത്യാസത്തെ കുറിച്ച് തുറന്നു പറഞ്ഞ് കലാമാസ്റ്റര്‍

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യംഎല്ലാം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്.എന്നാൽ ഇത്തരത്തിലുള്ള എല്ലാ കഴിവുകളും ലഭിച്ചിട്ടുള്ള ഒരു…