ഒരുക്കാലത്ത് ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു കൂട്ടുക്കെട്ടായിരുന്നു സിദ്ധിഖ്, ലാൽ. ഒരുപാട് സിനിമകളായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടിൽ പിറന്നത്. അതുമാത്രമല്ല ഇരുവരുടെയും മിക്ക ചലച്ചിത്രങ്ങളും ഹാസ്യവുമായി അടിസ്ഥാനമാക്കിയായിരുന്നു. 1989ൽ റിലീസ് ചെയ്ത ഇരുവരുടെയും ആദ്യ ചലച്ചിത്രമായിരുന്നു റാംജി റാവു സ്പീകിംഗ്. തീയേറ്ററുകളിൽ ഹിറ്റുകൾ മാത്രം സമ്മാനിച്ച സിനിമയും കൂടിയായിരുന്നു ഇത്. എന്നാൽ സംവിധാന മേഖലയിൽ എത്തുന്നതിന് മുമ്പ് സിദ്ധിഖ് മിമിക്രി കലാക്കാരനായിരുന്നു.

കൊച്ചി കലാഭവനിലൂടെയാണ് സിദ്ധിഖ് അറിയപ്പെടാൻ ആരംഭിച്ചത്. മലയാളത്തിലെ ജനപ്രിയ നായകനായ ജയറാമും കൊച്ചി കലാഭവനിലൂടെ ശ്രെദ്ധ പിടിച്ചു പറ്റുകയും പിന്നീട് സിനിമയിലേക്ക് കടക്കുകയായിരുന്നു. ഇപ്പോൾ നടൻ ജയറാം തങ്ങളോട് ചെയ്ത ചതിയെ കുറിച്ച് സിദ്ധിഖ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ നേടുന്നത്. കാലടി കോളേജിൽ വെച്ചായിരുന്നു ജയറാമിനെ ആദ്യമായി കാണുന്നത്.

ജയറാം വിദ്യാർത്ഥിയായിരുന്നു. യൂണിയൻ പരിപാടിയുടെ ഭാഗമായി ഞങ്ങളെ പരിപാടി അവതരിപ്പിക്കാൻ കോളേജിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ഞങ്ങളുടെ പരിപാടി ജയറാം ചെയ്യുന്നതാണ് കണ്ടത്. ഞങ്ങളുടെ പരിപാടി ആരും അറിയാതെ റെക്കോർഡ് ചെയ്തു കാണാതെ പഠിച്ചാണ് ജയറാം വേദിയിൽ മിമിക്രി പരേഡ് നടത്തിയത്. ഞങ്ങളുടെ പരിപാടി പൊളിക്കാനുള്ള ശ്രെമായിരുന്നു.

പരിപാടിയുടെ ശേഷം ജയറാം മുങ്ങുകയായിരുന്നു. പിന്നീട് വേറെ പരിപാടി സെറ്റ് ചെയ്യുകയും ഉച്ചക്ക് ആഹാരം പോലും കഴിക്കാതെ അത് ചെയ്തു. അത് പൂർണമായി വിജയിക്കുകയും ചെയ്തു. ഞാൻ കലാഭവനിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ജയറാം കടന്നു വരുന്നത്. എന്നാൽ കുറച്ചു നാൾ കലാഭവൻ വളരെ മോശമായായിരുന്നു പോയിരുന്നത്. പിന്നീട് തന്റെ സ്ഥാനത്ത് ഹരിശ്രീ അശോകനെ ഏൽപ്പിക്കുകയും അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്യുകയും ചെയ്തു.