ഇന്ന് മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരരാജാവാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഇൻഡസ്ട്രികളിൽ അനവധി ഹിറ്റ് ചലച്ചിത്രങ്ങളാണ് മമ്മൂട്ടി സമ്മാനിച്ചിരിക്കുന്നത്. എന്നാൽ വിജയിച്ച സിനിമകൾ പോലെ ഒരുപാട് പരാജയ ചലച്ചിത്രങ്ങളും മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളുണ്ട്. എന്നാൽ തന്റെ അഭിനയ മൂലം പരാജയപ്പെട്ട ചലച്ചിത്രങ്ങൾ ഇല്ല എന്ന് തന്നെ പറയാം.

പലപ്പോഴും തെറ്റുകൾ സംഭവിക്കുന്നത് തിരക്കഥയിലോ സംവിധാനത്തിലോ ആയിരിക്കാം. കഥ കേൾക്കുമ്പോൾ വലിയ കുഴപ്പങ്ങൾ ഇല്ലെങ്കിലും തീയേറ്ററുകളിൽ എത്തുമ്പോളാണ് അതിലെ തെറ്റുകൾ സംഭവിക്കുന്നത്. അത്തരത്തിൽ പരാജയപ്പെട്ട അനവധി ചലച്ചിത്രങ്ങൾ മമ്മൂട്ടിയുടെ പേരിലുണ്ട്. എന്നാൽ അത്തരത്തിൽ പരാജയപ്പെട്ട മമ്മൂട്ടിയുടെ ഒരു സിനിമയെ കുറിച്ച് മുമ്പോറിക്കൽ ലാൽ ജോസ് നടത്തിയ വെളിപ്പെടുത്തലാണ് ജനശ്രെദ്ധ നേടുന്നത്.

2003ൽ ഓണം റിലീസിനു ഏറെ പ്രതീക്ഷയോടെ തീയേറ്ററുകളിൽ എത്തിയ ചലച്ചിത്രമായിരുന്നു മമ്മൂട്ടി നായകനായിയെത്തിയ പട്ടാളം എന്ന സിനിമ. മമ്മൂട്ടി കൂടാതെ കലാഭവൻ മണി, ബിജു മേനോൻ, ടെസ്സ, ഇന്നസെന്റ്, ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിച്ചിരുന്നു. ഒരു പട്ടാളക്കഥയിൽ എടുക്കാനായിരുന്നു ലാൽ ജോസ് ശ്രെമിച്ചത്. എന്നാൽ പരാജയമായി പോയി. അതുമാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മോശകരമായ സിനിമകളിൽ ഒന്നായി മാറുകയായിരുന്നു.

പട്ടാള വേഷങ്ങൾ വളരെ ഭംഗിയോടെ കൈകാര്യം ചെയ്തു ഹിറ്റാക്കുന്ന ഒരു നടനാണ് മമ്മൂട്ടി. തീപ്പൊരി ആക്ഷനുകളും, മാസ് ഡയലോഗ്സും കാണാനെത്തിയ പ്രേഷകർക്ക് കോമാളി പടമായിട്ടാണ് തോന്നിയിരുന്നത്. ആ വർഷത്തെ ഏറ്റവും വലിയ പരാജയ ചലച്ചിത്രമായിരുന്നു മമ്മൂട്ടിയുടെ പട്ടാളം. ഇതുമൂലം മമ്മൂക്കയുമായുള്ള അടുപ്പത്തിനു കോട്ടം തട്ടി. പിന്നീട് മമ്മൂട്ടി മിണ്ടാതെയാവുകയും ഒരുപാട് നാളുകൾക്ക് ശേഷമാണ് തന്നോട് സംസാരിക്കുന്നതെന്നും ലാൽ ജോസ് പറയുന്നു.