ഒരുപാട് നാളത്തെ കാത്തിരിപ്പിനോടുവിൽ ബ്രപമാണ്ഡ തമിഴ് ചലച്ചിത്രമായ പൊന്നിയിൻ സെൽവൻ സിനിമ പ്രേഷകരുടെ മുന്നിലെത്തിരിക്കുകയാണ്. ഒരുപാട് ഹിറ്റ് ചലച്ചിത്രങ്ങൾ സമ്മാനിച്ച തമിഴ് ഇൻഡസ്ട്രിയിലെ സംവിധായകനായ മണിരത്‌നമാണ് ഈ സിനിമയുടെയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് സിനിമയെ കുറിച്ച് ലഭിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകനായ ജയറാമും ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഇപ്പോൾ ഇതാ ജയറാമിനെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഏറ്റുപിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രേമുഖ അഭിനയതക്കളായ വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇവർ കഴിഞ്ഞാൽ ഏറ്റവും പ്രധാന വേഷം വരുന്നത് ജയറാമിനാണ്. മണിരത്‌നം സിനിമകളിൽ മലയാളികൾക്ക് എന്നും മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ ലഭിച്ചിട്ടുള്ളു.മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ് തുടങ്ങിയവർക്ക് തമിഴ് സിനിമയിൽ ഏറ്റവും നല്ല വേഷം ലഭിച്ചത് മണിരത്‌നം പടത്തിലാണ്.ആൾവർ കടയാൻ നമ്പി എന്ന കഥാപാത്രം തമിഴ് സിനിമയിൽ മാത്രമല്ല ജയറാമിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി മാറുമെന്ന് കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കാർത്തി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ജയറാം തന്നെയാണ്.വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ലാൽ, വിക്രം പ്രഭു, പ്രകാശ് രാജ്, ബാബി ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ്, തൃഷ, ജയചിത്ര തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. 125 കോടിക്കാണ് സ്ട്രീമിങ് അവകാശം വിറ്റുപോയെന്ന് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

റെക്കോർഡ് പ്രീ ബിസിനസ് തുക സ്വന്തമാക്കി വാരിസ്, അതും തിയേറ്റർ റൈറ്റ്സ്‌ കൂട്ടാതെ

ദളപതി വിജയ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് വാരിസ്. ഒരേ സമയം…

എത്ര സിനിമകള്‍ പൊളിഞ്ഞാലും മലയാള സിനിമ മുഖ്യധാരയില്‍ നിന്ന് ഒരിക്കലും പുറത്ത് പോകാന്‍ സാധ്യത ഇല്ലാത്ത നടനാണ് പൃഥ്വിരാജ് സുകുമാരന്‍ : കുറിപ്പ് വൈറൽ ആകുന്നു

ഇന്ത്യന്‍ സിനിമയില്‍ സജീവമായുള്ള യുവതാരങ്ങളില്‍ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരന്‍.മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും…

29 വയസ്സില്‍ കിരീടവും ദശരഥനും പോലൊരു കഥാപാത്രം ചെയ്യാന്‍ മോഹൻലാൽ അല്ലാതെ മറ്റാരും ഈ സിനിമാ മേഖലയില്‍ ഇല്ല : സിബി മലയിൽ

മലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ബ്ലോക്ക്ബസ്റ്റർ…

തുടർച്ചയായി രണ്ടാമത്തെ അൻപത് കോടി ചിത്രവുമായി പ്രിത്വിരാജ്, കടുവ അൻപത് കോടി ക്ലബ്ബിൽ

പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ആണ്…