ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റാക്കി മാറ്റിയ അഭിനയത്രിയാണ് നിമിഷ സജയൻ. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ കൂടെ തകർത്തു അഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചലച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ താരത്തിനു കഴിഞ്ഞു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ പ്രേമുഖ അഭിനയതാക്കളുടെ കൂടെ നായികയായി വേഷമിടാൻ താരത്തിനു കഴിഞ്ഞു. ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരുടെ കൂടെ നിമിഷ സജയനുമുണ്ട്.ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ റിലീസിനു ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വാക്കാണ് ഫോർ പ്ലേ. സിനിമയിലും ഇത്തരമൊരു രംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ പേരിൽ നിരന്തരം താരത്തിനു മോശമായ സന്ദേശങ്ങൾ വന്നിരുന്നു എന്ന് ദി ക്യു എന്ന ഓൺലൈൻ മാധ്യമത്തോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.സിനിമ റിലീസിനു ശേഷം അനേകം പേർ പ്രെശംസകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അതിൽ കുറച്ച് പേർ ചേച്ചി കുറച്ചു ഫോർ പ്ലേ എടുക്കട്ടേ എന്ന് ചോയ്ച്ച് മെസ്സേജ് അയച്ചിരുന്നു. അവർ ചലച്ചിത്രം മുന്നോട്ട് വെക്കുന്ന ആശയമെന്താണെന്ന് മനസ്സിലാക്കുന്നില്ല എന്ന് നിമിഷ പറയുന്നു. അഭിമുഖത്തിൽ നിമിഷ പറഞ്ഞത് ഇങ്ങനെ.” സിനിമ ഇറങ്ങിയ ശേഷം നിരവധി പേർ നല്ല അഭിപ്രായങ്ങൾ പങ്കുവെച്ച് മെസ്സേജ് അയച്ചിരുന്നു. പക്ഷേ അതിൽ ചില ആണുങ്ങൾ എന്റെ മെസ്സേജ് അയച്ചത്, ചേച്ചി കുറച്ചു ഫോർപ്ലേ എടുക്കട്ടേ എന്നനാണ്. ഇത്രേയും നല്ല സിനിമ ഇറങ്ങിട്ടും ഇവരുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസിലാവുമില്ല. ഇത്തരം കഥാപാത്രങ്ങൾ ഞാൻ ഇനിയും ചെയ്യും. അതിൽ നിന്നുമുണ്ടാവുന്ന നെഗറ്റീവ് കമന്റ്‌സിനു മറുപടി നൽകി എന്റെ എനർജി കളയുന്നില്ല”.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സൂപ്പർസ്റ്റാർ വിജയ് ദേവർക്കൊണ്ടയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒന്നിക്കുന്നു

ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാള സിനിമയുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ…

ദിൽഷയോട് മാപ്പ് ചോദിച്ച് ബിഗ് ബോസിലെ മറ്റ് അംഗങ്ങൾ

ദിവസങ്ങൾക്കു മുൻപാണ് മലയാളത്തിൽ ബിഗ് ബോസിന്റെ നാലാമത്തെ സീസൺ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ ജനപിന്തുണ കിട്ടിയ…

മമ്മുട്ടിയും മോഹൻലാലും നേർക്കുനേർ വരുന്നു, ഇത്തവണ ആര് ജയിക്കും

എന്നും മലയാളി സിനിമ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും…

റെക്കോർഡ് പ്രീ ബിസിനസ് തുക സ്വന്തമാക്കി വാരിസ്, അതും തിയേറ്റർ റൈറ്റ്സ്‌ കൂട്ടാതെ

ദളപതി വിജയ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് വാരിസ്. ഒരേ സമയം…