തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനത്തിൽ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തിയിരുന്നു.പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.’ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദറി’ന്റെ ടീസര്‍ അന്ന് പുറത്ത് ഇറങ്ങിയിരുന്നു.മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ടീസറിലുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയിലാണ്.ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഇത്‌.

ഇപ്പോഴിതാ ചിരഞ്ജീവിയുടെ മാസ് ഡയലോ​ഗുകളും ​ഗംഭീര ആക്ഷന്‍ രം​ഗങ്ങളും കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതിനോടകം 50 ലക്ഷത്തില്‍ അധികം പേരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്.മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാനും ചിത്രത്തില്‍ ഉണ്ട്.

ലൂസിഫറിലെ മോഹന്‍ലാലിന്റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും അതേ ചിരഞ്ജീവിയുടെ സീനും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് പുതിയ ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.കിക്ക് സീന്‍ ലാലേട്ടന്റെ അത്രയും പെര്‍ഫക്ടായി ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് വരുന്ന പ്രതികണങ്ങള്‍. ‘ഉന്നാലെ മുടിയാത് തമ്പി’ ,’ചെലരുടേത് ശരി ആകും എന്റെ എന്തായാലും ശരി ആയില്ല’, ‘മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ, നമിക്കുന്നു ലാലേട്ടന്‍’ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആ മാസ് കിക്ക് സീന്‍ മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍‌ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബറോസ് പാക്കപ്പായി, ഇനി കാത്തിരിപ്പിന്റെ നാളുകൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ…

പൊളിറ്റിക്സ് എനിക്ക് ഒരിക്കലും ഒരു എക്സൈറ്റ്മെന്റ് ആയിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിലുള്ള…

മോഹൻലാൽ തയ്യാറാണെങ്കിൽ രണ്ടാമൂഴം ഇനിയും സംഭവിക്കും ;വിനയൻ

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി പ്രദർശനം…

സലാർ അപ്ഡേറ്റ് പുറത്ത് വിടാത്തതിന് പ്രശാന്ത് നീലിന് കത്തയച്ച് പ്രഭാസ് ആരാധകൻ, കത്ത് വായിച്ച് ഞെട്ടി സംവിധായകൻ

വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് പ്രശാന്ത് നീൽ.…