ശക്തമായ കഥാപാത്രങ്ങൾ ചലചിത്രങ്ങളിൽ അവതരിപ്പിച്ച് പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുമോൾ. ഇവൻ മേഖരൂപൻ, വെടിവഴിപ്പാട്, അകം, റോക്ക്സ്റ്റാർ, എന്നീ ചിത്രങ്ങളിലൂടെയാണ് താരം കൂടുതൽ ജനശ്രെദ്ധ നേടിയത്. മിക്ക ചലച്ചിത്രങ്ങളിലും താരത്തിനു ലഭിക്കുന്നത് ശക്തമായ ചില വേഷങ്ങളാണ്. അതുകൊണ്ട് തന്നെ അന്യഭാക്ഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറസാനിധ്യമായ അനുമോൾ തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ മടി കാണിക്കാറില്ല.അഭിനയത്രി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും താരം ആരാധകരുടെ മുന്നിൽ തിളങ്ങിട്ടുണ്ട്. ഇപ്പോൾ സമൂഹത്തിൽ ജീവിക്കാൻ പേടിയാവുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അനുമോൾ. കോഴിക്കോട് മാളിൽ വെച്ച് നടിമാരെ കയറി പിടിച്ചു എന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നടി അനുമോൾ.സ്ത്രീകൾ എന്നത് പുരുക്ഷമാർക്ക് പിടിക്കാനുള്ള ഒരു വസ്തു മാത്രമാണെന്നുള്ള ധാരണ ഈ സമൂഹത്തിലായി കൊണ്ടിരിക്കുകയാണ്. ഇതെല്ലാം മാറി എല്ലാവരെയും ഒരുപോലെ കാണേണ്ട സമൂഹമാണ് വേണ്ടതെന്നു താരം കൂട്ടിചേർത്ത്. അതുമാത്രമല്ല ആക്രമണത്തിനു ഇരയായ നടിമാർക്ക് തന്റെയെല്ലാ പിന്തുണയുണ്ടാവുമെന്ന് അറിയിച്ചു. സമൂഹത്തിൽ ചില മാറ്റങ്ങൾ വരുന്നുണ്ട്. സ്ത്രീകൾക്ക് ഉണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇന്ന് ഒരുപാട് സംഘടനകളുണ്ട്.എന്നിരുന്നാലും സമൂഹം ഇനിയും മാറിട്ടില്ല എന്നതാണ് മറ്റൊരു സത്യം എന്ന് അനുമോൾ പറയുന്നു. അവളുമാരുടെ വേഷം കണ്ടാൽ ആർക്കാണേലും ഒന്ന് കയറി പിടിക്കാൻ തോന്നുമെന്നുള്ള കമന്റ്‌സ് കാണുമ്പോൾ ഞെട്ടി പോവുകയാണ്. ആക്രമണം നേരിട്ട ഒരു പെൺകുട്ടിയ്ക്ക് മാത്രം അടി കൊടുക്കാൻ കഴിഞ്ഞുള്ളു എന്ന് ആലോചിക്കുമ്പോൾ തനിക്ക് സങ്കടം വരുന്നുയെന്ന് നടി പറയുകയാണ്. എന്തായാലും സമൂഹം മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കാവ്യയ്ക്ക് ആശംസയുമായി വന്നത് നടന്‍ ഉണ്ണി മുകുന്ദന്‍ മാത്രം

മലയാള സിനിമയുടെ കാവ്യശ്രീയായി അറിയപ്പെട്ടിരുന്ന നടി കാവ്യ മാധവന്റെ ജന്മദിനമാണിന്ന്. 1984 ല്‍ ജനിച്ച കാവ്യ…

ദുൽഖർ സൽമാനെ വിലക്കി ഫിയോക്

ദുൽഖർ സൽമാന് വിലക്ക് ഏർപ്പെടുത്തി തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്. ദുൽഖറിന്റെ പുതിയ ചിത്രമായ സല്യൂട്ട്…

വർങ്ങള്ക്കു ശേഷം പഴയ ഉശിരൻ പോലീസ് വേഷത്തിൽ വീണ്ടും പാപ്പാനിലുടെ തിരിച്ചു വരവിനൊരുങ്ങി സുരേഷേട്ടൻ

മോളിവുഡ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി 22 വർഷങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘പാപ്പൻ’ എന്ന…

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കഥാപാത്രമായി മാറുന്ന മോഹൻലാൽ സാർ ലോകസിനിമയിലെ അത്ഭുതമാണ്, നടിപ്പിൻ നായകന്റെ വാക്കുകൾ വൈറൽ ആകുന്നു

ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ്…