ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ ക്രിസ്തഫർ എന്ന സിനിമ കഴിഞ്ഞ ഏതാണ്ട് ദിവസങ്ങൾക്ക് മുമ്പാണ് മെഗാസ്റ്റാർ മമ്മൂട്ടി പൂർത്തിയാക്കിയത്. ഈയൊരു സിനിമയ്ക്ക് ശേഷം അദ്ദേഹം ചെയ്യാൻ പോകുന്ന ചലച്ചിത്രം ഏതാണെന്ന് ഇപ്പോളെ ആരാധകരുടെ ഇടയിൽ ചർച്ച തുടങ്ങിയിരിക്കുകയാണ്. നിരവധി പ്രേശംസകൾ നേടിയ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ സംവിധാനം ചെയ്ത ജിയോ ബേബിയാണ് അടുത്ത മമ്മൂട്ടി ചലച്ചിത്രം ഒരുക്കാൻ പോകുന്നത്.മമ്മൂട്ടിയുടെ ബാനറിൽ തന്നെ മമ്മൂട്ടി നിർമ്മിക്കാൻ പോകുന്ന മൂന്നാമത്തെ ചലച്ചിത്രമായിരിക്കും ഇത്. ഇപ്പോൾ ഇതാ പുതിയ സിനിമയുടെ നായികയുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. പ്രേശക്ത തെനിന്ത്യൻ നായികയും, തമിഴ് നടൻ സൂര്യയുടെ ഭാര്യയുമായ ജ്യോതിക വീണ്ടും ഈ സിനിമയിലൂടെ മലയാളത്തിലേക്ക് എത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ.ഔദ്യോഗികമായി കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും കഥ കേട്ട് താരത്തിനു സമ്മതമായാൽ ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഈ സിനിമയുടെ ഔദ്യോഗിക കാര്യങ്ങൾ പുറത്തു വരുമ്പോൾ തന്നെ മമ്മൂട്ടിയും ജ്യോതികയും കൂടാതെ മറ്റ് താരനിരകളെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പറയുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.ഏതായാലും മമ്മൂട്ടിയുടെ സിനിമയിൽ മമ്മൂട്ടിയുടെ നായികയായി ജ്യോതികമെത്തുന്ന റിപ്പോർട്ടുകൾ കണ്ടപ്പോൾ തന്നെ ആരാധകർ ആഘോഷം ആരംഭിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ പല രീതിയിലാണ് ഇതിന്റെ റിപ്പോർട്ടുകൾ പ്രെചരിപ്പിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് എന്ന സിനിമയിലൂടെ ജ്യോതിക മലയാള സിനിമയിൽ അഭിനയിച്ചിരുന്നു. നിസാം ബഷീർ ഒരുക്കിയ റോഷാക്കാണ് മമ്മൂട്ടിയുടെ ഏറ്റവും പുത്തൻ ചിത്രം. മമ്മൂട്ടിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് സിനിമ നിർമ്മിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ലാലേട്ടൻ ജ്യൂസ്‌ കുടിച്ച അതെ ഗ്ലാസിൽ തന്നെ ജ്യൂസ്‌ കുടിക്കാൻ ഉള്ള മഹാഭാഗ്യം എനിക്കുണ്ടായി, സന്തോഷം പങ്കുവെച്ച് സ്വാസിക

സീരിയൽ രംഗത്ത് നിന്ന് വന്ന് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി ആണ് സ്വാസിക. മലയാള…

മമ്മുക്ക ഉടനെ നാഷണൽ അവാർഡ് തൂക്കും, മുരുഗനെ തീർക്കും, അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കും, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട് എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങൾ ഒരാളുമാണ് മലയാളികളുടെ…

പ്രണവ് എന്റെ ക്രഷ്, ബോധമില്ലാതെ കിടന്നപ്പോൾ പ്രണവിന്റെ പേര് കേട്ട് ചാടി എഴുന്നേറ്റു

മലയാള സിനിമയിലെ ശ്രദ്ധേയയായ അഭിനേത്രിയാണ് കൃതിക പ്രദീപ്‌. ആദി, കൂടാശ, മന്ദാരം, മോഹൻലാൽ, ആമി, കൽക്കി,…

മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ : ഗോഡ് ഫാദറി’ന്റെ ട്രെയിലറിന് മലയാളികളുടെ പ്രതികരണം

തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനത്തിൽ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍…