വമ്ബന്‍ മേക്കോവറില്‍ തിരിച്ച് വരവ് നടത്തി ഞെട്ടിച്ചിരിക്കുകയായിരുന്നു നടി നവ്യ നായര്‍. വിവാഹം കഴിഞ്ഞതോട് കൂടി സിനിമാഭിനയത്തില്‍ നിന്നും വര്‍ഷങ്ങളോളം നവ്യ മാറി നിന്നിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യാത്ര പോകുന്ന ചിത്രങ്ങളുമൊക്കെ നടി നവ്യ നായര്‍ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു മോശം കമന്റിനോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോള്‍.
വെള്ളനിറമുള്ള സ്ലീവ്‌ലെസ് ഡ്രസ്സില്‍ അതീവ സുന്ദരിയായിട്ടാണ് നടി ചിത്രങ്ങളിലുള്ളത്. ‘പേടിയില്ലാതെ ഇരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിന് സ്‌നേഹം തിരഞ്ഞെടുക്കുകയാണ് വേണ്ടത്’ എന്നുമാണ് നവ്യ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തത്. ഭക്ഷണം കഴിക്കാനായി ഏതോ റസ്‌റ്റോറന്റില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നിത്.
നവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.ഇതിനിടയിലേക്കാണ് നടിയെ വിമര്‍ശിച്ച് കൊണ്ട് ബാബുരാജ് എന്നൊരാള്‍ കമന്റിട്ടിരിക്കുന്നത്.
‘കെട്ടിയോനെയും കളഞ്ഞ് പണത്തിന്റെയും, ഫാന്‍സിന്റെയും പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍…. ലൈഫ് ഒന്നേയുള്ളൂ, ഹാപ്പിയായിരിക്കണം.’- എന്നായിരുന്നു കമന്റ്. ഇതിനോട് നവ്യ പ്രതികരിച്ചത് ഇങ്ങനെ,ഇതൊക്കെ നിങ്ങളോട് ആരാ പറഞ്ഞെ? പിന്നെ ലാസ്റ്റ് ലൈന്‍, അത് കറക്ടാണ് ട്ടോ. ലൈഫ് ഒന്നല്ലേയുള്ളൂ. നിങ്ങളും ഹാപ്പിയായിരിക്കൂ, എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ…’- എന്നായിരുന്നു കമന്റിന് നവ്യ നല്‍കിയ മറുപടി.നവ്യയെ സപ്പോർട്ട് ചെയ്തു നിരവധി ആളുകളാണ് രംഗത്തു എത്തിയിരിക്കുന്നത്.