മലയാള സിനിമ പ്രേമികളും, മമ്മൂട്ടി ആരാധകരും ഇരുകൈകൾ നീട്ടി സ്വീകരിച്ച അമൽ നീരദ്, മമ്മൂട്ടി കോമ്പോയിൽ ഉണ്ടായ ചലച്ചിത്രമാണ് ഭീഷ്മപർവ്വത്തിൽ ഉണ്ടായിരുന്നത്. ബിഗ് ബി സിനിമയ്ക്ക് ശേഷം അമൽ നീരദ് മമ്മൂട്ടിയെ വെച്ച് സിനിമ ചിത്രീകരിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ ആരാധകർക്ക് ചെറിയ പ്രതീക്ഷ അല്ലായിരുന്നു ഉണ്ടായിരുന്നത്. 1980കളിലെ കഥ പറയുന്ന സിനിമയിലെ മമ്മൂട്ടിയുടെ മൈക്കൽ എന്ന കഥാപാത്രം പ്രേഷകരെ ഹരം കൊള്ളിച്ചിരുന്നു.

ഏത് സ്ഥലത്താണെങ്കിലും സിനിമയുടെ മികവ് പുലർത്താനെ എല്ലാവരും ശ്രെമിച്ചിട്ടുള്ളു. വമ്പൻ താരനിരയായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. അതിൽ മിക്ക അഭിനയതാക്കാളും യുവതാരങ്ങളായിരുന്നു. അതിൽ ഏറ്റവും ശ്രെദ്ധയമായ വേഷമായിരുന്നു ശ്രീനാഥ് ഭാസി കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ചിത്രീകരണത്തിൽ മമ്മൂട്ടിയുമായിട്ടുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് ശ്രീനാഥ് ഭാസി.

ഭീഷ്മ സിനിമയിൽ ഒരു ആക്ഷൻ രംഗം കഴിഞ്ഞു മമ്മൂക്കയുടെ ഒരു നോട്ടമുണ്ട്. എന്റെ പൊന്നോ അത് കണ്ടപോലെ എന്റെ കിളി പോയി. കാരണം അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല. ഈ ഫൈറ്റ് ചെയ്തിട്ട് പെട്ടെന്ന് തിരിയുക എന്നത് അത്ര എളുപ്പകരമായ കാര്യമല്ല. എന്നാൽ അദ്ദേഹം വളരെ നിസാരമായി അത് കൈകാര്യം ചെയ്തു. അത് കണ്ട് അനുഭവിച്ചാലേ ആ ഫീൽ ലഭിക്കുകയുള്ളു. ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്. എന്നാൽ അതേസമയം അഭിലാഷ് എസ് കുമാറിന്റെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തിയ ചട്ടമ്പി തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണത്തോടെ ഓടി കൊണ്ടിരിക്കുകയാണ്. ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ഗ്രേസ് ആന്റണി, ബിനു പപ്പു തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നത്.