സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായിരിക്കുകയാണ് നടൻ ശ്രീനാഥ് ഭാസി.ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.സംഭവത്തിൽ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതിനിടെ ചട്ടമ്പി സിനിമയുടെ പോസ്റ്ററിൽ നിന്ന് ശ്രീനാഥ് ഭാസിയെ ഒഴിവാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

സെപ്തംബർ 23ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ നിന്നാണ് ശ്രീനാഥ് ഭാസിയുടെ തല വെട്ടി മാറ്റിയിരിക്കുന്നത്.ശ്രീനാഥ് ഭാസിക്കെതിരെ നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്തു എത്തിയിരിക്കുകയാണ്.നടനെ സിനിമയില്‍ നിന്ന് താത്ക്കാലികമായി മാറ്റി നിര്‍ത്താനാണ് സംഘടനയുടെ തീരുമാനം. മാത്രമല്ല, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും സിനിമാ നിര്‍മ്മാതാക്കള്‍ അറിയിച്ചു. കേസില്‍ നിര്‍മ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയോട് വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ വിശദീകരണം നല്‍കുകയും ക്ഷമ ചോദിക്കുകയും ചെയ്തതിന് പിന്നാലെയാണ് മാതൃകാപരമെന്ന നിലയില്‍ നടപടിയെടുത്തത്.അദ്ദേഹത്തിന് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മാതൃകാപരമായ നടപടിയെടുക്കുന്നത്. തെറ്റ് പറ്റിയതിന് കാരണം വ്യക്തിപരമാണെന്നും അത് വ്യക്തിപരമായതിനാല്‍ പുറത്ത് പറയാന്‍ സാധിക്കില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രമാക്കി അഭിലാഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്ബി.ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചട്ടമ്ബി.ചെമ്ബന്‍ വിനോദ് ജോസ്, ഗ്രേസ് ആന്‍റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നീ മുൻനിര നായകന്മാരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഇടുക്കിയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇന്ത്യൻ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിക്കാൻ തല്ലുമാലയുമായി ടോവിനോ എത്തുന്നു

മലയാള സിനിമയിലെ യൂത്ത് സെൻസേഷണൽ ഹീറോ ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ…

ആ സൂപ്പർഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു, വെളിപ്പെടുത്തി ജീത്തു ജോസഫ്

മലയാള സിനിമ കണ്ട മികച്ച ഡയറക്ടർ-ആക്ടർ കോമ്പിനേഷനകുളിൽ ഒന്നാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട്. ഈ…

നന്പകൽ നേരത്ത് മയക്കം ലോകസിനിമക്ക് മമ്മുക്ക നൽകുന്ന സമ്മാനം, വൈറലായി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി. മലയാള…

അണിയറയിൽ ഒരുങ്ങുന്നത്‌ മമ്മുക്കയുടെ ആറാട്ട്‌, ഇത്തവണ ബോക്സോഫീസ് കത്തും

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…