ദളപതി വിജയ് തന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ വാരിസിന്റെ അവസാന ഘട്ടത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. വംശി സംവിധാനം ചെയുന്ന വലിയ ബഡ്ജറ്റായ ഈ സിനിമയിൽ രണ്ട് ഗാനങ്ങളും രണ്ട് ആക്ഷൻ രംഗങ്ങളും കൂടി കഴിഞ്ഞാൽ അവസാനിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ വിവരങ്ങൾ. അടുത്ത വർഷം ജനുവരിയിലാണ് സിനിമയുടെ റിലീസ്. ഈയൊരു ചിത്രത്തിനു ശേഷം വിജയ് ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ സിനിമയായിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.വാരീസ് പൂർത്തിയാക്കിയതിന് ശേഷമാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്ത് വരുന്നത്. ദളപതി വിജയ് കൂടാതെ സഞ്ജയ്‌ ദത്ത്, ഗൗതം വാസുദേവ് മേനോൻ, സാമന്ത, തൃഷ തുടങ്ങിയവരും കേന്ദ്ര കഥാപാത്രത്തിlലെത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ നേടുന്നത് ലോകേഷിന്റെ ചിത്രത്തിനു ശേഷം ഏറ്റവും വിജയുടെ പുതിയ സിനിമയുടെ ഔദ്യോഗിക റിപ്പോർട്ടുകളാണ്.അറ്റലി ഒരുക്കിയ തെറി, മേഴ്സൽ, ബിഗിൽ എന്നീ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്ക് ശേഷം തമിഴ് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്മാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ്. അറ്റലി വീണ്ടും വിജയുമായി ഒന്നിക്കുന്ന സിനിമയായിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. മുന്നൂറ് കോടിയിലേറെ ഒരുക്കാൻ പോകുന്ന ഈ ചിത്രം പാൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. തെനണ്ടൽ ഫിലിംസ് നിർമ്മിക്കാൻ പോകുന്ന ഈ ചലച്ചിത്രത്തിന്റെ ആരംഭ ചർച്ചകൾ നടക്കുകയാണെന്നാണ് പ്രേമുഖ ട്രേഡ് അണലിസ്റ്റായ പ്രശാന്ത് രംഗുസ്വാമി പറയുന്നത്. നിലവിൽ ഷാരുഖ് ഖാൻ നായകനാകുന്ന ജവാൻ എന്ന സിനിമയുടെ തിരക്കിലാണ് സംവിധായകൻ അറ്റ്ലി. അതുമാത്രമല്ല ഈ സിനിമയിൽ വിജയ് അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന സൂചനയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ജോഡി കൊള്ളാമല്ലോ : കമന്റുകളുമായി ആരാധകർ

കടുവയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ.ചിത്രത്തിൽ…

മാത്യു-നസലിൻ കൂട്ടുകെട്ടിൽ പാൻ ഇന്ത്യൻ ചിത്രമൊരുങ്ങുന്നു

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രെദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും നസ്‌ലിനും. ശ്യാം പുഷ്കരന്റെ…

ലൂസിഫർ സിനിമ എനിക്ക് അത്ര തൃപ്തിയായില്ല ; എന്നാൽ തെലുങ്കിൽ കുഴപ്പമില്ല : മനസ്സു തുറന്നു ചിരഞ്ജീവി

മോഹൻലാൽ തകർത്തുഭിനയിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ ആരാധകരിൽ ഏറെ ആവേശമാണ്…

പരസ്യമായി വിമർശിക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന ആളാണ് ഡോക്ടർ റോബിൻ, വൈറൽ ആയി ട്രോൾ

ഏഷ്യാനെറ്റ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം…